കുടുംബ ഫോട്ടോ ഫ്രീയായിട്ട് എടുക്കണോ, റസാഖിനെ വിളിച്ചാല്‍ മതി, പക്ഷേ ദുരിതാശ്വാസത്തിന് 500-രൂപയില്‍ കുറയാത്ത തുക നല്കിയിട്ടുണ്ടാവണം!
'സ്മൈല്‍ പ്ലീസ്..' പൊന്നാനിക്കാരന് റസാഖ് ഫോട്ടോയെടുക്കുകയാണ്.
ക്യാമറയ്ക്കു മുന്പില് സകുടുംബം പോസ് ചെയ്യുന്നവരുടെ കയ്യില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സംഭാവന ചെയ്തതിന്റെ ഒരു രസീത് ഉണ്ടാകും.
ചുരുങ്ങിയത് 500 രൂപയെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് അതിന്റെ രസീത് ഫൊട്ടോഗ്രഫറായ റസാഖ് അത്താണിക്ക് അയച്ചുകൊടുക്കണം.
എന്നാല്‍ അവരുടെ വീട്ടിലെത്തി സൗജന്യമായി കുടുംബസമേതമുള്ള ഫോട്ടോയെടുത്തു തരും.
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ റസാഖ് തിരഞ്ഞെടുത്ത വഴിയാണിത്.
കരിങ്കല്ലത്താണി പൂച്ചാമം സ്വദേശിയാണ് റസാഖ്.
https://www.facebook.com/Malayalivartha