പ്രളയക്കെടുതിക്കിടയില്‍ മാതാപിതാക്കളില്‍ പുഞ്ചിരി നിറച്ച് അവനെത്തി!
ചേര്‍പ്പ് , പടിഞ്ഞാട്ടുമുറി പണ്ടാരച്ചിറയിലെ അമ്മവീട്ടില്‍ മഴവെള്ളം കയറിയതിനെ തുടര്‍ന്ന് നിറവയറുമായാണ് സൗമ്യ ക്യാംപിലേക്ക് താമസം മാറ്റിയത്.
ഗവ സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറിയ അരിമ്പൂര്‍ വെള്ളപ്പുറം മനോജ്-സൗമ്യ ദമ്പതികളോടൊപ്പം അവരുടെ മറ്റ് രണ്ട് മക്കളായ അഭിനന്ദും അഥര്‍വും ഉണ്ടായിരുന്നു.
ക്യാംപില്‍ നിന്ന് കഴിഞ്ഞ ആഴ്ച ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയ സൗമ്യയ്ക്ക് മൂന്നാമതും ആണ്‍കുഞ്ഞാണ് ജനിച്ചത്.
പ്രസവശേഷം കഴിഞ്ഞ ദിവസം അമ്മയും കുഞ്ഞും ക്യാംപില്‍ തിരിച്ചെത്തി.
https://www.facebook.com/Malayalivartha