പ്രളയക്കെടുതിക്കിടയിലും ഇടയിലക്കാട്ട് വാനരന്‍മാര്‍ക്കുള്ള ഓണസദ്യ മുടങ്ങിയില്ല!
ഓണാഘോഷത്തിന്റെ നിറം പ്രളയക്കെടുതിയില്‍ ഒഴുകിപ്പോയെങ്കിലും കാസര്‍ഗോഡ്, തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനരക്കൂട്ടത്തിനുള്ള പതിവ് ഓണസദ്യ ഇത്തവണയും കെങ്കേമമായി.
നവോദയ വായനശാല ഗ്രന്ഥാലയത്തിന്റെയും ബാലവേദിയുടെയും നേതൃത്വത്തിലാണ് വാനരസദ്യ നടത്തിയത്.
കാവിനരികില്‍ റോഡരികില്‍ ബെഞ്ചും ഡെസ്‌കും ചേര്‍ത്തുവച്ച് ഇരിപ്പിടമൊരുക്കി തൂശനിലയില്‍ ചോറും പാതി വേവിച്ച പച്ചക്കറികളും പഴങ്ങളും വിളമ്പിയായിരുന്നു വാനരസദ്യ.
വാനരക്കൂട്ടത്തിനു ദിവസവും ഭക്ഷണം നല്‍കുന്ന ചാലില്‍ മാണിക്കം അമ്മ ഇലയില്‍ ചോറ് വിളമ്പി തുടങ്ങി. ആദ്യം മാണിക്കം അമ്മയില്‍ നിന്നു പതിവുപോലെ ചോറുരുള വാങ്ങി.
പിന്നെ ഇല ശാപ്പാട് തുടങ്ങി. ഇഷ്ടവിഭവങ്ങള്‍ അകത്താക്കുന്നതിനിടയില്‍ കാഴ്ചക്കാരെ നോക്കി കോക്രി കാട്ടി ചിരിപ്പിക്കാനും മറന്നില്ല. ചക്ക, പപ്പായ, തക്കാളി, പൈനാപ്പിള്‍, വാഴപ്പഴം, തണ്ണിമത്തന്‍ എന്നിവയുണ്ടായിരുന്നു. പ്രളയക്കെടുതിയില്‍ ജീവന്‍ പൊലിഞ്ഞവരെയും ദുരിതം നേരിടുന്നവരെയും അനുസ്മരിച്ച ശേഷമാണ് പരിപാടി തുടങ്ങിയത്.
കാഴ്ചക്കാരില്‍ നിന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു തുക സ്വരൂപിക്കുകയും ചെയ്തു. പ്രസിഡന്റ് പി.വി.പ്രഭാകരന്‍, സെക്രട്ടറി പി.വേണുഗോപാലന്‍, പഞ്ചായത്ത് അംഗം വി.കെ.കരുണാകരന്‍, എം.ബാബു, പരിസ്ഥിതി പ്രവര്‍ത്തകന്‍ ആനന്ദ് പേക്കടം, വി.ഹരീഷ്, എം.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha