13 അടി നീളമുള്ള കൂറ്റന്‍ രാക്ഷസ കണവ ന്യൂസീലന്‍ഡ് തീരത്ത് ചത്തടിഞ്ഞു
ഒരു കൂറ്റന്‍ കണവ ന്യൂസീലന്‍ഡിലെ വെല്ലിങ്ടണ്‍ കടല്‍ത്തീരത്ത് ചത്തടിഞ്ഞു. തീരത്തടിഞ്ഞ ഈ കൂറ്റന്‍ കണവയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
കടല്‍ത്തീരത്ത് നീന്താനെത്തിയ സഹോദരങ്ങളായ ഡാനിയേല്‍, ജാക്ക്, മാത്യു ആപ്‌ലിന്‍ എന്നിവരാണ് കൂറ്റന്‍ കണവയുടെ ജഡം ആദ്യം കണ്ടത്. ഇവര്‍ ആദ്യം കരുതിയത് സ്രാവാണെന്നാണ്. പിന്നീട് അടുത്തെത്തിയപ്പോഴാണ് കണവയാണെന്ന് മനസ്സിലായത്. കണവയുടെ മൃതശരീരത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത് ഈ സഹോദരന്‍മാരാണ്.
സാധാരണയായി കടലിന്റെ അടിത്തട്ടിലാണ് കൂറ്റന്‍ കണവകള്‍ കാണപ്പെടുന്നത്. തീരത്തടിഞ്ഞ കണവയ്ക്ക് 13 അടിയോളം നീളമുണ്ടായിരുന്നു. വലിയ ഇനം കണവയുടെ ഗണത്തില്‍ പെട്ടതാണ് തീരത്തടിഞ്ഞ കണവ.
ഈ വിഭാഗത്തില്‍ പെട്ട വലിയ കണവകള്‍ക്ക് 10 മീറ്ററിലധികം നീളം വയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ തീരത്തടിഞ്ഞിരിക്കുന്ന കണവ ചെറുതാണെന്നും ഇതിന്റെ മരണകാരണം വ്യക്തമല്ലെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വാട്ടര്‍ ആന്‍ഡ് അറ്റ്‌മോസ്ഫിയറിക് വിഭാഗം വ്യക്തമാക്കി. കണവയുടെ മൃതശരീരം കടല്‍ത്തീരത്തു നിന്നും നീക്കം ചെയ്തതും ഇവരാണ്. സ്‌പേം വേല്‍സാണ് കടലില്‍ ഇവയുടെ പ്രധാന ശത്രുക്കള്‍.
https://www.facebook.com/Malayalivartha