കിക്കീ ചലഞ്ചിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കൊണ്ടിരിക്കുന്ന അടുത്ത ചലഞ്ച്, മേരി പോപ്പിന്‍സ് ചലഞ്ച്!
സോഷ്യല്‍ മീഡിയയില്‍ ഓരോ സമയത്ത് ഓരോ ട്രെന്‍ഡാണ്. പല ചലഞ്ചുകളും പ്രത്യക്ഷപ്പെടാറുമുണ്ട്. അവസാനമായി സോഷ്യല്‍ മീഡിയയില്‍ തരംഗമായത് കിക്കീ ചലഞ്ചായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന പുതിയ ചലഞ്ച് മേരി പോപ്പിന്‍സ് ചലഞ്ച് ആണ്. വാള്‍ട്ട് ഡിസ്നിയുടെ മേരി പോപ്പിന്‍സ് എന്ന കഥയാണ് ചലഞ്ചിന് ആധാരം.
കുട്ടികള്‍ക്കായി പല കാലഘട്ടങ്ങളില്‍ എഴുതിയ പുസ്തകങ്ങളിലാണ് ഈ മാജിക്കല്‍ കഥാപാത്രങ്ങള്‍ ഉള്ളത്. കൈയ്യില്‍ ഒരു കുടപിടിച്ച് ഉയരത്തില്‍ നിന്ന് ചാടുന്നതാണ് മേരി പോപ്പിന്‍സ് ചലഞ്ച്. കുടയുമായി ചാടുന്ന ആള് കാറ്റിന്റെ ഗതിക്കനുസരിച്ച് എത്തിച്ചേരുകയാണ് ചെയ്യുന്നത്.
ഓടുന്ന കാറില്‍ നിന്നും ഡോര്‍ തുറന്നിറങ്ങി റോഡിലൂടെ കാറിനൊപ്പം നീങ്ങി നൃത്തം ചെയ്യുന്നതായിരുന്നു കിക്കീ ചലഞ്ച്. എന്നാല്‍ കുടയും പിടിച്ച് ഉയരത്തില്‍ നിന്നും ചാടുന്നതാണ് മേരി പോപ്പിന്‍സ് ചലഞ്ച്. പാലത്തിന് മുകളില്‍ നിന്നും കെട്ടിടത്തിന് മുകളില്‍ നിന്നുമാണ് പലരും ഈ ചലഞ്ച് ചെയ്യുന്നത്.
എ സ്പൂണ്‍ ഫുള്‍ ഓഫ് ഷുഗര്‍ ഹെല്‍പ്സ് ദ് മെഡിസിന് ഗോ ഡൗണ്‍ എന്ന മേരി പോപ്പിന്‍സ് ഗാനത്തിനൊപ്പമാണ് ചലഞ്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പലരും ചലഞ്ച് ഏറ്റെടുത്ത് വിജയിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും പങ്കിടുന്നുണ്ട്.
https://www.facebook.com/Malayalivartha