ചാവക്കാട് വീശുവലയില്‍ കുടുങ്ങിയ അപൂര്‍വ മത്സ്യം, കടുത്ത വിഷമുള്ളതെങ്കിലും അക്വേറിയങ്ങളിലെ അരുമയായ ലയണ്‍ മത്സ്യം
എടക്കഴിയൂര്‍ തെക്കേ മദ്രസ പടിഞ്ഞാറുഭാഗം താമസിക്കുന്ന അബൂബക്കറിന്റെ വീശുവലയില്‍ ഇന്നലെ രാവിലെ രണ്ട് അപൂര്‍വ മത്സ്യങ്ങള്‍ കുടുങ്ങി. ചാവക്കാട് കടലില്‍ നിന്നും രണ്ടു ലയണ്‍ മത്സ്യങ്ങളാണ് വലയില്‍ ലഭിച്ചത്.
ലോകത്ത് ഏറ്റവും കൂടുതല്‍ സൗന്ദര്യമുള്ള മത്സ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള ഒരിനമാണു ലയണ്‍ ഫിഷ്.
ഇന്‍ഡോ-പസഫിക് സമുദ്ര മേഖലയിലാണ് ഇവയുടെ പ്രധാന ആവാസ മേഖല. ലയണ്‍ ഫിഷ്, സീബ്രാ ഫിഷ്, ടര്‍ക്കി ഫിഷ് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു.
അറബിക്കടലില്‍ അപൂര്‍വമായേ ഇത്തരം അലങ്കാര മത്സ്യങ്ങളെ കാണാറുള്ളൂ. അക്വേറിയങ്ങളിലെ വിശിഷ്ടാതിഥികളാണിവര്‍.
ഇവ കടുത്ത വിഷമുള്ള മത്സ്യങ്ങളാണ്. അക്വേറിയങ്ങളിലെ അത്യപൂര്‍വമായ അതിഥിയായതിനാല്‍ ലയണ്‍ ഫിഷിനെ കാണാന്‍ ധാരാളം ആളുകളെത്തുന്നുണ്ട്.
https://www.facebook.com/Malayalivartha