കുട്ടിആരാധകനെ തെരഞ്ഞെടുത്തിരുന്നത് ഉദ്ഘാടന മല്‍സരത്തിലെ ആദ്യ കിക്കോഫ് നടത്തുവാന്‍ ആയിരുന്നു, പക്ഷേ അവന് അവിടംകൊണ്ടൊന്നും നിര്‍ത്തിയില്ല...
ഫ്രഞ്ച് ലീഗില്‍ മാഴ്സലിയും റെന്നെസും തമ്മിലുള്ള മത്സരത്തിനു മുമ്പ് നടന്ന രസകരമായ ദൃശ്യങ്ങള്‍ ഏവരെയും പൊട്ടിച്ചിരിപ്പിക്കുകയാണ്.
മത്സരത്തിനു തൊട്ടു മുമ്പുള്ള ഉദ്ഘാടനത്തിന്റെ ഭാഗമായി ആദ്യമായി കിക്കോഫ് ചെയ്യുവാന്‍ (പന്ത് ഒന്നു തട്ടുവാന്‍ ) ഒരു ബാലനെ തെരഞ്ഞെടുത്തിരുന്നു. അതിനായി ഗ്രൗണ്ടിലേക്കു ക്ഷണിക്കപ്പെട്ട ഈ ബാലന്റെ കുസൃതിയാണ് ഇവിടെ രസകരമായത്.
പന്ത് തട്ടിയതിനു ശേഷം ഗ്രൗണ്ടില്‍ നിന്നും പോകുകയാണ് അവന് ചെയ്യേണ്ടിയിരുന്നത്. അതിനു പകരം ഈ കുട്ടിആരാധകന് പന്തുമായി മുമ്പോട്ടു നീങ്ങുകയായിരുന്നു.
കാണികളും കളിക്കാരും സംഭവമെന്താണെന്ന് മനസിലാകാതെ നില്ക്കുമ്പോള് ഈ കുട്ടി പെനാല്‍റ്റി ഏരിയയിലേക്ക് പന്തുമായി കയറി ഗോള്പോസ്റ്റിനുള്ളിലേക്കു പന്ത് പായിച്ചു.
അതിനു ശേഷം ഗോള്‍ നേടിയ സന്തോഷത്തില്‍ ഗ്രൗണ്ടില്‍ തുള്ളി ചാടി. മനസ്സു നിറഞ്ഞ് ആഹ്ലാദപ്രകടനം നടത്തിയ ശേഷമാണ് അവന് അവിടെ നിന്നും പോയത്.
ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ കുട്ടിയുടെ പ്രവൃത്തിയെ അഭിനന്ദിക്കുന്നവരാണ് അധികവും.
https://www.facebook.com/Malayalivartha