തല കണ്ടാല്‍ മുതല, എന്നാല്‍ മീനാണിത്! ഗാര്‍ ഫിഷ് എന്ന മുതല മീന്‍
പെരുമ്പളത്ത് വേമ്പനാട്ടു കായലില്‍ നിന്നു വല പൊക്കിയപ്പോള്‍ ചന്ദ്രനു സംശയം. വലയില്‍ കുടുങ്ങിയത് മുതലക്കുഞ്ഞോ മീനോ?
ഏതായാലും വിട്ടുകളഞ്ഞില്ല, വഞ്ചിയില്‍ ഇട്ടു വീട്ടിലേക്കു കൊണ്ടുവന്നു. വില്‍ക്കാന്‍ നോക്കിയപ്പോള്‍ വാങ്ങാനാളില്ല.
ഇങ്ങനെയൊരു മീനിനെ പെരുമ്പളത്തുകാര്‍ കണ്ടിട്ടില്ല. കോലാന്‍ മീനോടു സാദൃശ്യം തോന്നുന്ന ഇതിനു മൂന്നു കിലോഗ്രാം ഭാരമുണ്ട്.
പ്രാദേശികമായി മുതല മീന്‍ എന്ന് അറിയപ്പെടുന്ന ഇതിന്റെ യഥാര്‍ഥ പേര് ഗാര്‍ ഫിഷ് എന്നാണ്.
മുതലയുടെതു പോലെയാണു തല. ശാസ്താങ്കല്‍ ബോട്ടുജെട്ടിക്കു സമീപം മല്‍സ്യബന്ധനത്തിനിടെയാണ് പുത്തന്‍പുരയ്ക്കല്‍ ചന്ദ്രന്റെ വലയില്‍ മീന്‍ കുടുങ്ങിയത്.
പൂര്‍ണ വളര്‍ച്ച എത്തിയ ഇവയ്ക്ക് 80 മുതല്‍ 100 കിലോ വരെ തൂക്കം ഉണ്ടാകും.
ഇത്തരം മല്‍സ്യം ഡാമുകളിലാണ് കാണുന്നത്. ഒട്ടേറെപ്പേരാണു മീന്‍ കാണാന്‍ എത്തിയത്.
https://www.facebook.com/Malayalivartha