മോസ്സസിന് കാല്‍പാദങ്ങള്‍ 180 ഡിഗ്രി തിരിക്കാനാവും!
കാല്‍ പാദങ്ങള്‍ 180 ഡിഗ്രി പിന്നിലേക്കു തിരിച്ച് വാര്‍ത്തകളില്‍ ഇടം നേടുകയാണ് മിഷിഗണ്‍ സ്വദേശിയായ മോസെസ് ലാന്‍ഹം. മിസ്റ്റര്‍ പ്ലാസ്റ്റിക്ക് എന്നാണ് അസാധാരണമായ കഴിവുള്ള ഈ അമ്പത്തിയേഴുകാരനെ സുഹൃത്തുക്കള്‍ വിശേഷിപ്പിക്കുന്നത്.
പതിനാല് വയസുള്ളപ്പോള്‍ ജിമ്മില്‍ വച്ച് ഒരു കയറില്‍ പിടിച്ചു കയറുകയായിരുന്ന മോസെസ്, പിടുത്തം നഷ്ടമായി തറയില്‍ വീണു. ഈ വീഴ്ച്ച മുതലാണ് അദ്ദേഹത്തിന് ഈ അസാധാരണമായ കഴിവ് ഉണ്ടെന്ന് തിരിച്ചറിഞ്ഞത്.
സാധാരണ അവസ്ഥയില്‍ മുമ്പോട്ട് ഇരിക്കുന്ന കാല്‍പാദം അതേ പോലെ പിന്നിലേക്ക് അദ്ദേഹം തിരിക്കുമ്പോള്‍ കാണുന്നവരില്‍ ഞെട്ടലുണ്ടാക്കുമെന്ന് ഉറപ്പാണ്. ഇപ്രകാരം ചെയ്യുമ്പോള്‍ യാതൊരു വിധത്തിലുമുള്ള വേദനയും തനിക്ക് അനുഭവപ്പെടാറില്ലെന്നാണ് മോസെസ് പറയുന്നത്.
കാല്‍പ്പാദങ്ങള്‍ തിരിച്ച് എല്ലാവരെയും ഞെട്ടിക്കുന്നതാണ് മോസെസിന്റെ വിനോദം. രണ്ട് ലോക റിക്കാര്‍ഡുകളാണ് മോസെസ് സ്വന്തമാക്കിയിരുന്നത്. ഏറ്റവും അധികം വഴക്കമുള്ള പാദങ്ങള്‍ ഉള്ളയാള്‍ എന്ന റിക്കോര്‍ഡ് ഇപ്പോള്‍ ലണ്ടനിലെ മാക്‌സ് വെല്‍ ഡേ എന്ന 15-കാരന്റെ പേരിലാണ്. നിലവില്‍ പിന്നിലേക്ക് ഏറ്റവും അധികം വേഗത്തില്‍ നടക്കുന്നയാള്‍ എന്ന റിക്കാര്‍ഡ് മാത്രമേ മോസെസിന് സ്വന്തമായുള്ളു.
ഹൈപ്പര്‍ മൊബിലിറ്റി സിന്‍ഡ്രോം അഥവാ ഡബിള്‍ ജോയിന്റഡ്നെസ്സ് എന്ന ആരോഗ്യപ്രശ്‌നം ഉള്ളതിനാലാണ് മോസ്സസിന് ഇത് സാദ്ധ്യമാകുന്നത്.
https://www.facebook.com/Malayalivartha