ഇനി, ഡോക്ടര്‍ അശ്വതി ക്ലാസെടുക്കും എന്ന് പറഞ്ഞാല്‍ ഇവിടത്തെ പ്രശ്‌നം തീരില്ല...!
പ്രളയബാധിത മേഖലയില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരേ ആരോഗ്യവകുപ്പ് നടത്തുന്ന ബോധവത്കരണ, രോഗപ്രതിരോധ പരിപാടി, എടവണ്ണ കുണ്ടുതോട് സ്‌കൂളില്‍ വച്ചാണ് നടന്നത്. മഞ്ചേരി മെഡിക്കല്‍കോളേജില്‍നിന്ന് പഠനം പൂര്‍ത്തീകരിച്ച ഡോക്ടര്‍മാരാണ് അതില്‍ പങ്കെടുത്തത്.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. അബ്ദുറഹ്മാന്‍ മുഖവുരയായി ചില കാര്യങ്ങള്‍ പറഞ്ഞു. പിന്നീട് ഇരിപ്പിടത്തിലേക്ക് പോകുന്നതിനു മുമ്പ് പറഞ്ഞു, ഇനി ഡോക്ടര്‍ അശ്വതി ക്ലാസെടുക്കുമെന്ന്!
അത് അവിടെ ആകെ ആശയക്കുഴപ്പമുണ്ടാക്കി. കാരണം എന്തെന്നോ? ചടങ്ങിനെത്തിയ നാല് ഡോക്ടര്‍മാരും അശ്വതിമാരായിരുന്നു. ഏവര്‍ക്കും സംശയമായി. ആരാണ് ക്ലാസെടുക്കേണ്ട അശ്വതി?
ഉടന്‍തന്നെ ഒരാള്‍ എഴുന്നേറ്റു ക്ലാസെടുക്കാന്‍ തുടങ്ങി. ആ അശ്വതി അങ്ങനെ ക്ലാസെടുത്ത അശ്വതിയായി. മറ്റു മൂന്ന് പേരും ക്ലാസിനെത്തിയവര്‍ക്ക് രോഗപ്രതിരോധ ഗുളികകള്‍ വിതരണംചെയ്ത അശ്വതിമാരുമായി.
https://www.facebook.com/Malayalivartha