ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വസ്ത്രം മാറിയ താരത്തെ അമ്പരപ്പിച്ച് റഫറിയുടെ താക്കീത്, ഒടുവില്‍ മാപ്പ്!
യു.എസ്.ഓപ്പണില്‍ മത്സരം നടക്കുന്നതിനിടെ വസ്ത്രം മാറിയതിന് ടെന്നീസ് താരത്തിന് ചെയര്‍ അംപയര്‍ താക്കീത് നല്‍കി. ഫ്രഞ്ച് താരം ആലിസ് കോര്‍നെറ്റാണ് തലതിരിഞ്ഞു പോയ ടോപ്പ് കളിക്കിടെ ഊരി തിരിച്ചിട്ടത്. അതിന് ചെയര്‍ അമ്പയര്‍ താക്കീത് ചെയ്യുകയായിരുന്നു. സംഭവം വന്‍ വിവാദമായതോടെ് അധികൃതര്‍ മാപ്പ് പറയുകയായിരുന്നു.
രണ്ടാം സെറ്റിനും, മൂന്നാം സെറ്റിനുമിടയില്‍ പത്തുമിനിറ്റ് ഇടവേള അനുവദിച്ചിട്ടുണ്ട്. ഇടവേളയ്ക്കു ശേഷം കോര്‍ട്ടില്‍ എത്തിയപ്പോഴാണ് ടോപ്പ് ധരിച്ചത് തലതിരിഞ്ഞു പോയതായി താരം മനസിലാക്കിയത്. എന്നാല്‍ തിരിച്ചു പോകാന്‍ കഴിയാത്തതിനാല്‍ കോര്‍ട്ടില്‍ നിന്നു തന്നെ താരം വസ്ത്രം മാറുകയായിരുന്നു.
താരത്തിനെ ചെയര്‍ അമ്പയര്‍ താക്കീത് ചെയ്തതില്‍ പ്രതിഷേധിച്ചുകൊണ്ട് ബ്രിട്ടീഷ് താരം ആന്‍ഡി മറെയുടെ അമ്മയും മുന്‍ ടെന്നീസ് പരശീലകയുമായ ജൂഡി മറെയും രംഗത്തെത്തിയിരുന്നു.
താരത്തിനെ താക്കീത് ചെയ്ത ചെയര്‍ അമ്പയറുടെ നടപടിയെ ചൊല്ലി സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നു. പുരുഷതാരങ്ങള്‍ കോര്‍ട്ടിലിരുന്ന് വസ്ത്രം മാറാറുണ്ടെന്നും അപ്പോഴൊന്നും അവരെ താക്കീത് ചെയ്ത് കണ്ടിട്ടില്ലെന്നും വനിതാതാരത്തിനോട് ഇങ്ങനെ ഇടപെട്ടത് ലിംഗവിവേചനപരമായ നിലപാടാണെന്നായിരുന്നു പരക്കെയുള്ള വിമര്‍ശനം.
വനിതാ ടെന്നീസ് അസോസിയേഷനും ഇത് അനീതിയാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കോര്‍നെറ്റിന് താക്കീത് നല്‍കിയ നടപടിയില്‍ ഖേദിക്കുന്നെന്നും, കസേരയില്‍ ഇരിക്കുമ്പോള്‍ എല്ലാ താരങ്ങള്‍ക്കും വസ്ത്രം മാറാമെന്നും യു.എസ്. ഓപ്പണ്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha