'ദൈവത്തിന്റെ കൈ'; പ്രളയം കഴിഞ്ഞപ്പോള്‍ മുതിരപ്പുഴയില്‍ ആശ്ചര്യക്കാഴ്ച
പ്രളയം ഭീകരകാഴ്ചകള്‍ മാത്രമല്ല ഒട്ടേറെ കൗതുകകാഴ്ചകളും സമ്മാനിക്കുകയാണ്. പുഴയിലേക്ക് മനുഷ്യന്‍ വലിച്ചെറിഞ്ഞ മാലിന്യങ്ങളെല്ലാം, പുഴ പാലത്തിന് മുകളില്‍ നിക്ഷേപിച്ച കാഴ്ച സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു. ഇപ്പോഴിതാ മുതിരപ്പുഴയും ഒരു കൗതുകം കാട്ടിത്തരുന്നു.
കൊച്ചി ധനുഷ്‌കോടി ബൈപാസ് പാലത്തിനു സമീപം തെളിഞ്ഞ പാറയ്ക്ക് മനുഷ്യന്റെ കൈവിരലുകളോടുള്ള രൂപസാദൃശ്യമാണ് പുതിയ ചര്‍ച്ച.
ദൈവത്തിന്റെ കൈ എന്നാണ് നാട്ടുകാര്‍ ഈ പാറയ്ക്ക് നല്‍കിയ ഓമനപ്പേര്. തള്ളവിരല്‍ മറച്ചു പിടിച്ചിരിക്കുന്ന വിധത്തില്‍ കൈ തെളിഞ്ഞതോടെ രസകരമായ നിരവധി അഭിപ്രായങ്ങളും ഉയര്‍ന്നിട്ടുണ്ട്.
പ്രളയത്തില്‍ മൂന്നാറിനെ സംരക്ഷിക്കുന്ന വിധത്തില്‍ ദൈവം കാത്തതാണെന്നാണ് ഒരുസംഘത്തിന്റെ വാദം.
വെള്ളത്തിനടിയിലുണ്ടായിരുന്ന പാറക്കെട്ട് ശക്തമായ ഒഴുക്കില്‍ കൈയ്യുടെ രൂപം പ്രാപിച്ചതാണെന്ന് മറ്റുചിലര്‍.
പാറ കാണാന്‍ എത്തുന്നവരുടെ എണ്ണവും വേറിട്ട അഭിപ്രായങ്ങളും വര്‍ധിക്കുകയാണ്. ഏതായാലും ഈ ദൈവത്തിന്റെ കൈ സോഷ്യല്‍ ലോകത്തും സഞ്ചാരികള്‍ക്കും കൗതുകമാവുകയാണ്.
https://www.facebook.com/Malayalivartha