ബല്‍റാമിനെ 'എമ്പോക്കി' എന്നു വിളിച്ച കമന്റിന് ലൈക്കടിച്ചു; അതേ പേരുവിളിച്ച് സൗഹൃദം അവസാനിപ്പിച്ച് ബല്‍റാം, വിവാദം കൊഴുക്കുന്നു
ഫെയ്‌സ്ബുക്കിന്റെ തുറന്ന പുറങ്ങളില്‍ പരസ്പരം ഏറ്റുമുട്ടി വിടി ബല്‍റാം എംഎല്‍എയും എഴുത്തുകാരന്‍ അശോകന്‍ ചരുവിലും. വി.ടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് ചുവട്ടില്‍ ഒരു സ്‌കൂള്‍ അധ്യാപകന്‍ ഇട്ട കമന്റാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ''പുന്നാര മോനേ എമ്പോക്കി എന്നൊക്കെപ്പറഞ്ഞുള്ള അധിക്ഷേപം. ആ കമന്റിന് അശോകന്‍ ചരുവില്‍ ലൈക്കടിച്ചതോടെ അതെന്താ അങ്ങനെ എന്ന് ബല്‍റാം ചാറ്റിലൂടെ തിരക്കി.
എന്നാല്‍ ലൈക്കിന് പിന്നിലെ കാര്യം തിരക്കിയ ബല്‍റാമിനെ അശോകന്‍ ചരുവില്‍ അതിരൂക്ഷമായി പരിഹസിച്ചു. കമന്റിലെ 'നീ' എന്നതൊഴിച്ചാല്‍ ആ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ പറഞ്ഞതില്‍ ഒരു തെറ്റും ഇല്ലെന്നും ആ കമന്റിന് 95 മാര്‍ക്കും എ പ്ലസ് ഗ്രേഡും നല്‍കുമെന്നും ആയിരുന്നു ചാറ്റിലൂടെയുള്ള പരിഹാസം. എന്നാല്‍ ബല്‍റാം രോഷത്തോടെ ഈ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചാണ് ആ സൗഹൃദം അവസാനിപ്പിക്കുന്നതായി അറിയിക്കുന്നത്.
'ശരി പുന്നാരമോനെ എമ്പോക്കി അശോകാ..' എന്നു വിളിച്ചാണ് ബല്‍റാം ആ സൗഹൃദം അവസാനിപ്പിക്കുന്നാതായി തുറന്നെഴുതിയിരിക്കുന്നത്. ഈ ഫെയ്‌സ്ബുക്ക് പോരാട്ടം സോഷ്യല്‍ ലോകത്തും ചര്‍ച്ചയാവുകയാണ്.
വി.ടി. ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എന്ത് വലിയ നുണയനാണ് സിപിഎം സാംസ്‌ക്കാരിക സംഘടനയുടെ പ്രസിഡണ്ടായ അശോകന്‍ ചരുവില്‍ എന്നയാള്‍! എത്ര കബളിപ്പിക്കുന്ന തരത്തിലാണ് അയാള്‍ ഒരു സ്‌ക്രീന്‍ ഷോട്ട് സ്വന്തം വാളില്‍ ഇട്ട് രോധിക്കുന്നത്! എന്റെ വാളില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ ഒരാള്‍ വന്ന് ''പുന്നാര മോനേ എന്നൊക്കെപ്പറഞ്ഞ് അധിക്ഷേപം നടത്തിയ കമന്റ് ഇദ്ദേഹം ലൈക് ചെയ്തപ്പോള്‍ അതിലെ ഔചിത്യമാണ് ദീര്‍ഘകാലമായി ഫേസ്ബുക്ക് ഫ്രണ്ടായ ഇദ്ദേഹത്തോട് ചാറ്റ് ബോക്‌സില്‍ ചോദിച്ചത്. ലൈക് എന്നത് പൂര്‍ണ്ണ പിന്തുണയാണ് എന്നാണല്ലോ ഫേസ്ബുക്കിലെ സിപിഎമ്മുകാരുടെ വാദം.
വ്യക്തിബന്ധം വച്ചുള്ള എന്റെ ചോദ്യത്തിന് ഈ സാംസ്‌ക്കാരിക നായകന്‍ നല്‍കിയ മറുപടിയാണ് ഞാനീ ഇടുന്ന യഥാര്‍ത്ഥ സ്‌ക്രീന്‍ ഷോട്ടില്‍ ഉള്ളത്. നീ എന്നതൊഴിച്ചാല്‍ ആ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ പറഞ്ഞതില്‍ ഒരു തെറ്റും ഇല്ലാത്രേ. ആ കമന്റിന് ഇയാള്‍ 95 മാര്‍ക്കും എ പ്ലസ് ഗ്രേഡും നല്‍കുമത്രേ. സാംസ്‌ക്കാരിക നായകന് പരിഹാസം പൊട്ടിയൊലിക്കുകയാണ്. എന്നാല്‍പ്പിന്നെ ഇയാള്‍ക്ക് ഒരപാകതയും തോന്നാത്ത ആ വാക്കുകള്‍ തന്നെ പറഞ്ഞ് ഈ ഫേസ്ബുക്ക് സൗഹൃദം അവസാനിപ്പിച്ചേക്കാമെന്ന് ഞാനും കരുതി.
അതിന്റെ പേരില്‍ നിലവാര സര്‍ട്ടിഫിക്കറ്റുമായി നടക്കുന്നവരോട് നമോവാകം.
https://www.facebook.com/Malayalivartha