ഈ കുഞ്ഞുമാലാഖയെ കിട്ടാന്‍ ആ മാതാപിതാക്കള്‍ അനുഭവിച്ച വേദനകളുടേയും ത്യാഗങ്ങളുടേയും സ്മരണിക
ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക് പിറന്ന് വീണ മാലാഖ. അവളെ അങ്ങനെ വിളിച്ചുകൊണ്ടാണ് സോഷ്യല്‍ ലോകം ആ ചിത്രം പങ്കുവയ്ക്കുന്നത്. കുഞ്ഞിന്റെ ചിത്രത്തിനൊപ്പം അവള്‍ക്കായി ആ അമ്മ അനുഭവിച്ച വേദനകളും ഈ ചിത്രം പങ്കുവയ്ക്കുന്നു. ന്യൂബോണ്‍ ഫോട്ടോഗ്രാഫര്‍ സാമന്ത പാര്‍ക്കറിന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലാകുന്നത്.
പാട്രീഷ്യ-കിമ്പര്‍ലി ദമ്പതിമാരുടെ കുഞ്ഞാണിത്. സിറിഞ്ചുകൊണ്ട് തീര്‍ത്ത ഹൃദയത്തിനു നടുവിലാണ് ലണ്ടന്‍ ഓനെയ്ല്‍ എന്ന മാലാഖക്കുഞ്ഞ് കിടക്കുന്നത്. 1616 സിറിഞ്ചുകളാണ് ഈ കുഞ്ഞിനു ചുറ്റും അടുക്കിയിട്ടുള്ളത്. ഈ സിറിഞ്ചുകളെല്ലാം ഐവിഎഫ് ചികിത്സക്കിടെ (കൃത്രിമ ഗര്‍ഭധാരണത്തിനുള്ള ചികിത്സ) ലണ്ടന്റെ അമ്മ പാട്രീഷ്യ ഉപയോഗിച്ചതാണ്.
നാലുവര്‍ഷങ്ങള്‍ പാട്രീഷ്യയും ഭര്‍ത്താവ് കിമ്പര്‍ലി ഒനീലും ഒരു കുഞ്ഞിനു വേണ്ടി ഒട്ടേറെ ചികില്‍സകള്‍ നടത്തി വരുകയായിരുന്നു. ആ വേദനകളെല്ലാം വെറും ഓര്‍മ്മയാക്കി അതിരില്ലാത്ത സന്തോഷത്തിലേക്ക് ജീവിതം മാറിമറിഞ്ഞതിന്റെ ഒരു ഫോട്ടോഷൂട്ട് നടത്താനാണ് ആ കുടുംബം ആഗ്രഹിച്ചത്. ഞങ്ങള്‍ കടന്നുപോയ വേദനകളിലൂടെ ആരെങ്കിലും കടന്നുപോകുന്നുണ്ടെങ്കില്‍ അവര്‍ക്കൊരു പ്രതീക്ഷയാകാനാണ് ഈ ചിത്രമെന്നാണ് പാട്രീഷ്യ പറയുന്നത്.
ചികിത്സ നടക്കുമ്പോള്‍ തന്നെ ന്യൂബോണ്‍ ഫോട്ടോഷൂട്ടിനുള്ള ഐഡിയയും മാതാപിതാക്കള്‍ ആലോചിക്കുന്നുണ്ടായിരുന്നു. അതിനായി ചികില്‍സയ്ക്ക് ഉപയോഗിച്ച സിറിഞ്ചുകള്‍ ഇവര്‍ സൂക്ഷിച്ചുവെച്ചു. 29-ലക്ഷം രൂപയാണ് ചികിത്സക്കായി ഇവര്‍ ചെലവഴിച്ചത്. 4 വര്‍ഷങ്ങള്‍, 7 ശ്രമങ്ങള്‍, അവയില്‍ മൂന്നെണ്ണം പാതി വിജയിച്ച് അലസിപ്പോയി, 1616 ഇന്‍ജക്ഷനുകള്‍...ഇതിനെല്ലാം അപ്പുറമാണ് അളവില്ലാത്ത സന്തോഷവുമായി ലണ്ടന്‍ ഓനെയ്ല്‍ എന്ന മാലാഖക്കുഞ്ഞ് അവരുടെ ജീവിതത്തില്‍ എത്തിയത്.
https://www.facebook.com/Malayalivartha