Widgets Magazine
30
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്നു വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം


ഫിന്‍ജാല്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്..... തമിഴ്‌നാട്ടില്‍ രാഷ്ട്രപതിയുടെ പരിപാടി റദ്ദാക്കി, ചെന്നൈ അടക്കം 6 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി, കനത്ത ജാഗ്രത നിര്‍ദേശം


ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് പവന് വില വർധിച്ചത്... ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,280 രൂപയായി... ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപ കൂടി 7160 രൂപയായി...അടുത്ത കൊല്ലം സ്വർണവില പിടിച്ചാൽ കിട്ടില്ല; മലയാളികൾക്ക് ആശങ്കയോ?


എല്ലാം കണ്ണുകളും റഷ്യയിലേക്ക്...റഷ്യക്ക് നേരേ അമേരിക്കയും ബ്രിട്ടനും നല്‍കിയ റോക്കറ്റുകള്‍, ഇനിയും ഉപയോഗിക്കുകയാണെങ്കില്‍ യുക്രൈനെ തവിടുപൊടിയാക്കുമെന്ന് ഭീഷണി...


ബാലഭാസ്ക്കറിന്റെ മരണം കൊലപാതകമാണെന്ന് ഇന്നും വിശ്വസിക്കുന്ന നിരാശനായ ഒരു പിതാവ്...ആ ജീവിത്തിലേക്ക് വെളിച്ചത്തിന്റെ ഒരു കീറ് വീണ ദിവസമാണ് ഇന്നലെ കഴിഞ്ഞുപോയത്...അതും ബാലുവിന്റെ പിതാവ് ആരോപിച്ചത് പോലെ...

കുത്തിയതോടിന് പ്രളയകാലത്ത് കുടിവെള്ളം നല്‍കിയ 'കിണ്ടി'!

31 AUGUST 2018 04:33 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

പ്രളയകാലത്ത് കുത്തിയതോടിന് പ്രതീക്ഷ നല്‍കിയത് ഒരു കിണ്ടിയായിരുന്നു; ഒരു നാടിന്റെ മുഴുവന്‍ ദാഹമകറ്റാന്‍ ശുദ്ധജലം വഹിച്ച കിണ്ടി! നോര്‍ത്ത് കുത്തിയതോട് മണവാളന്‍ എം.ജെ. വില്‍സന്റെ വീട്ടുമുറ്റത്താണ് ഈ 'ഒന്നൊന്നര കിണ്ടി' ഉള്ളത്. പത്തടി ഉയരവും ആറടി വ്യാസവുമുള്ള വമ്പന്‍ കിണ്ടി. വെള്ളത്തിനായി കിണ്ടിയിലേക്ക് ബക്കറ്റിറക്കിയാല്‍ അതെത്തുന്നതുനേരേ കിണറിലേക്ക്. വര്‍ഷത്തില്‍ ഏതു സമയത്തും ശുദ്ധജലം ആവോളം കിട്ടും.

പ്രളയം ദുരിതം വിതച്ച നാളുകളില്‍ കുത്തിയതോട് മേഖലയിലെ എല്ലാ വീടുകളും കിണറുകളും വെള്ളത്തില്‍ മുങ്ങി. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞിരുന്നവര്‍ ആദ്യദിവസങ്ങളില്‍ വെള്ളത്തിനായി ആശ്രയിച്ചത് വില്‍സന്റെ വീട്ടുമുറ്റത്തെ കിണ്ടിയെയായിരുന്നു. കിണറിന്റെ ചുറ്റുമതിലിനോടു ചേര്‍ത്ത് കിണ്ടിയുടെ വലിയ മാതൃക ഒരുക്കിയതിനാല്‍ ഒഴുകിവന്ന മാലിന്യങ്ങളും മറ്റും അതിലേക്കു വീണില്ല. വഞ്ചിയിലെത്തി കിണ്ടിയില്‍ നിന്ന് നല്ല വെള്ളം ശേഖരിക്കുന്ന കാഴ്ച കുത്തിയതോടുകാര്‍ക്ക് വേറിട്ടതായി.

സമീപത്തെ വീടുകളില്‍ നിന്നുള്ള നാല്‍പതോളം പേര്‍, മൂന്നു നിലകളുള്ള വില്‍സന്റെ ഈ വീട്ടിലായിരുന്നു വെള്ളപ്പൊക്കം വന്നപ്പോള്‍ അഭയം തേടിയത്. ബംഗളൂരുവില്‍ നിര്‍മാണമേഖലയില്‍ ബിസിനസ് നടത്തുന്ന വീട്ടുടമ വില്‍സണും കുടുംബവും പ്രളയം കനത്തപ്പോള്‍ സ്ഥലത്തില്ലായിരുന്നു. എങ്കിലും വിശാലമായ വീടും മറ്റും നാട്ടുകാര്‍ക്കായി ഉപയോഗിക്കാന്‍ വിട്ടുനല്‍കി. അഞ്ചു ദിവസത്തോളം നാല്‍പതോളം പേര്‍ വീടിന്റെ മൂന്നാം നിലയിലായിരുന്നു താമസം.

രണ്ടാംനിലയിലൂടെ കിണ്ടിയുടെ അടുത്തെത്തി വെള്ളം ശേഖരിക്കാനായതും താമസക്കാര്‍ക്ക് ആശ്വാസമായി. വെള്ളപ്പൊക്കത്തില്‍ കിണ്ടിയുടെ ഒമ്പതടിയോളം ഭാഗം മുങ്ങിയെങ്കിലും അകത്തേക്കു വെള്ളം കയറാതിരുന്നതാണ് നേട്ടമായത്. പഴയ വീടിനു മുന്നില്‍ നിറച്ചുവച്ച കിണ്ടിയിലെ വെള്ളമുപയോഗിച്ച്് കൈകാലുകള്‍ കഴുകി വീടിനുള്ളിലേക്കു കയറുന്ന ശീലമുണ്ടായിരുന്ന പിതാവിന്റെ സ്മരണയിലാണ് വില്‍സണ്‍ ഭീമന്‍ കിണ്ടി ഒരുക്കിയത്.

അഞ്ചു വര്‍ഷം മുമ്പ് വീട് നിര്‍മിച്ചപ്പോള്‍ കിണറിനു മീതെ കോണ്‍്ക്രീറ്റില്‍ കിണ്ടി നിര്‍മിക്കുകയായിരുന്നു. വീടിനു മുന്നില്‍ ഇത്രയും വലിയ നിര്‍മിതി അഭംഗിയാണെന്ന് അന്നു പലരും ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് വില്‍സണ്‍ ഓര്‍ക്കുന്നു. വെള്ളപ്പൊക്കമുണ്ടായപ്പോള്‍ കിണ്ടിയും കിണറും നാട്ടുകാര്‍ക്ക് ആശ്വാസമായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രളയശേഷം വില്‍സന്റെ വീട്ടുമുറ്റത്തെ 'കിണ്ടി' കാണാന്‍ നിരവധിപേരാണ് എത്തുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അം അഃ'; തോമസ് സെബാസ്റ്റ്യൻ്റെ പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തു  (9 minutes ago)

ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്... വരുമാനത്തിലും വര്‍ദ്ധനവ്  (34 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 80 രൂപയുടെ കുറവ്  (1 hour ago)

ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സൃഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം....  (1 hour ago)

നവീൻ ബാബുവിന്റെ കേസ് ഡയറി AKG സെന്ററിൽ..? SIT യുടെ ചെകിട് പൊളിക്കാൻ കോടതി തയ്യാർ..! കളക്ടറും നാടുവിടും..?  (2 hours ago)

ബസില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ മുന്നോട്ട് എടുത്ത ബസ്സിനടിയില്‍പ്പെട്ട് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു  (2 hours ago)

കണ്ണീരടക്കാനാവാതെ.... കുളിക്കുന്നതിനിടെ ഗീസര്‍ പൊട്ടിത്തെറിച്ച് നവവധുവിന് ദാരുണാന്ത്യം....വിവാഹം കഴിഞ്ഞിട്ട് വെറും അഞ്ചു ദിനം മാത്രം  (2 hours ago)

ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകരുടെ തിരക്കു വര്‍ദ്ധിക്കുന്നു....  (2 hours ago)

ആണ്‍സുഹൃത്തിന്റെ വീട്ടിനുള്ളില്‍ കയറി യുവതി തൂങ്ങിമരിച്ചു....  (3 hours ago)

കൊല്ലത്ത് ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പാളത്തിലേക്ക് വീണ് ഇതര സംസ്ഥാനക്കാരനായ യുവാവ് മരിച്ചു...  (3 hours ago)

ഗംഗാനദിയില്‍ ഒഴുക്കില്‍പെട്ട് കാണാതെയായ ഡല്‍ഹിയില്‍ താമസിക്കുന്ന തൃശ്ശൂര്‍ സ്വദേശി ആകാശിനു വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് വീണ്ടും ആരംഭിക്കും  (4 hours ago)

കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (4 hours ago)

പന്തളം കുരമ്പാലയില്‍ വീടിന് മുകളിലേക്ക് ചരക്ക് ലോറി മറിഞ്ഞ് അപകടം....  (4 hours ago)

വയനാട് ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തില്‍ എത്തും...  (4 hours ago)

എറണാകുളം ചക്കരപ്പറമ്പില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം  (5 hours ago)

Malayali Vartha Recommends