ഈ റോബോട്ടിന്റെ സ്റ്റൈല്‍ പാഠങ്ങള്‍ ചൊല്ലിപഠിപ്പിക്കലാണ്, തല്ലിപ്പഠിപ്പിക്കലല്ല!
ചൈനയിലെ കുഞ്ഞുകുട്ടികള്‍ക്ക് ഇപ്പോള്‍ അധ്യാപകന്‍ കീകോ റോബോട്ട് ആണ്.
രണ്ട് അടി മാത്രം ഉയരമുള്ള ഈ റോബോട്ട് അറുന്നൂറു കിന്റര്‍ഗാര്‍ട്ടനുകളില്‍ സേവനം അനുഷ്ഠിക്കുന്നു.
സ്വയം പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള കീക്കോ, കഥകള്‍ പറഞ്ഞും യുക്തിയില്‍ അധിഷ്ഠിതമായ ചെറിയ ചോദ്യങ്ങള്‍ ചോദിച്ചുമാണ് കുട്ടികളെ പഠിപ്പിക്കുന്നത്.
കുട്ടികള്‍ വേഗം ഇഷ്ടപ്പെടുന്ന വിധത്തിലാണ് കീക്കോയുടെ രൂപം. കൈകളില്ല. ചെറിയ ചക്രങ്ങളില്‍ സഞ്ചരിക്കും.
ചൈനയ്ക്ക് അകത്തും പുറത്തും കീകോയെ വ്യാപകമാക്കാനുള്ള തയാറെടുപ്പിലാണ് ഇതിന്റെ നിര്‍മാതാക്കള്‍.
ലോകത്ത് ഏറ്റവും കൂടുതല്‍ റോബോട്ടുകളുള്ള രാജ്യം ചൈനയാണ്. സാധനങ്ങള്‍ വിതരണം ചെയ്യാനും പ്രായമായവര്‍ക്ക് കൂട്ടിരിക്കാനും പറ്റുന്ന തരത്തിലുള്ള റോബട്ടുകള്‍ ചൈന വികസിപ്പിച്ചുവരികയാണ്.
കഴിഞ്ഞ വര്‍ഷം ലോക റോബോട്ടിക് കോണ്‍ഫറന്‍സിന് ചൈന ആതിഥ്യം വഹിച്ചിരുന്നു.
https://www.facebook.com/Malayalivartha