അതിക്രമിച്ചു കടക്കുന്നവരെ വെടിവയ്ക്കുമെന്ന് നഗരമധ്യത്തിലെ ഫ്ലാറ്റിനു മുന്നില്‍ എഴുതി പ്രദര്‍ശിപ്പിക്കാനുള്ള ചങ്കൂറ്റം അപാരം തന്നെ!
കള്ളന്മാരെയും അതിക്രമിച്ചു കടക്കുന്നവരെയും നേരിടാന്‍ നാം പലവഴികളും തേടാറുണ്ട്. എന്നാല്‍ അതിക്രമിച്ചു കടക്കുന്നവരെ വെടിവച്ചിടും എന്ന മുന്നറിയിപ്പ് നഗരമധ്യത്തിലാരും കണ്ടിട്ടുണ്ടാവില്ല. സിനിമാതാരങ്ങള്‍ അടക്കം താമസിക്കുന്ന കൊച്ചി പമ്പള്ളി നഗറിലെ മേത്തര്‍ ഫ്ലാറ്റിനു മുന്നിലാണ് ആരും ഞെട്ടിപ്പോകുന്ന ഈ മുന്നറിയിപ്പ് ഉള്ളത്.
അതിക്രമിച്ചു കടക്കുന്നവരെ വെടിവയ്ക്കും. വെടിവയ്പ്പില്‍ നിന്നും രക്ഷപ്പെട്ടാല്‍ വീണ്ടും വെടിവയ്ക്കും എന്നാണ് ബോര്‍ഡില്‍ ഉള്ളത്. രാജ്യത്തിന്റെ അതിര്‍ത്തികളില്‍ മാത്രം കാണുന്ന ഈ മുന്നറിയിപ്പ് ഇവിടെ പ്രത്യക്ഷപ്പെട്ടിട്ട് മാസങ്ങള്‍ ഏറെയായി.
കാര്യമാണോ തമാശയാണോ ഉദ്ദേശിച്ചിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. ചുമ്മാതെ കയറി, വെടിവച്ചിടും എന്നൊക്കെ ആര്‍ക്കും ആരോടും പറയാന്‍ ഇത് വെള്ളരിക്കാപട്ടണമൊന്നുമല്ലല്ലോ! അതിക്രമിച്ചു കയറുന്നവരോടുപോലും നിങ്ങളെ നിയമത്തിന് ഏല്‍പ്പിക്കും എന്നു വരെ പറയാനേ സാധാരണ പൗരന് അധികാരമുള്ളൂ എന്നിരിക്കെ അവര്‍ ഉദ്ദേശിച്ചത് തമാശ ആയിരിക്കാനേ വഴിയുള്ളൂ.
'ഷോട്ട്' എന്ന ഇംഗ്ലീഷ് വാക്കിന് ദൃശ്യങ്ങള്‍ പകര്‍ത്തുക എന്ന അര്‍ത്ഥം കൂടിയുണ്ടല്ലോ? അതിക്രമിച്ചു കടക്കുന്നവരുടെ ദൃശ്യം പകര്‍ത്തപ്പെടുമെന്നും ആരാണ് അതിക്രമിച്ചു കയറിയതെന്ന് അറിയാനാവും എന്ന മുന്നറിയിപ്പ് തമാശ രൂപേണ നല്‍കിയതാവാനാണ് സാധ്യത!
https://www.facebook.com/Malayalivartha