ക്സാഷ് എ ട്വല്‍വ്! ഇലോണ്‍ മസ്കിന്റെ കുഞ്ഞിന്റെ പേരാണ്!
പ്രമുഖ അമേരിക്കന്‍ വ്യവസായി ഇലോണ്‍ മസ്ക് തന്റെ കുഞ്ഞിനു പേരിട്ടു; - X Æ A-12 (ക്സാഷ് എ ട്വല്‍വ്)! ലിംഗവിവേചനം നീക്കിനിര്‍ത്തിക്കൊണ്ട് കുട്ടികളെ വളര്‍ത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട് ഇലോണ്‍ മസ്കും പങ്കാളി കനേഡിയന്‍ ഗായിക ഗ്രിമ്സും.
ലിംഗവിവേചനത്തെ ശക്തമായി എതിര്‍ക്കുന്ന മസ്ക്, കുട്ടിയെയും അങ്ങനെ വളര്‍ത്തുമെന്നും പ്രായപൂര്‍ത്തിയാവുമ്പോള്‍ ഏതുരീതിയില്‍ ജീവിക്കണമെന്നു കുട്ടി തീരുമാനിക്കട്ടെ എന്നും പറഞ്ഞു.
ഇവര്‍ക്കു പിന്തുണയുമായി ഹോളിവുഡ് താരം സോയി സല്‍ദാന, ഗായിക പലോമ ഫെയ്ത് എന്നിവരുമുണ്ട്.
മസ്കിന് ലിംഗവിവേചനമൊന്നും ഇല്ലെങ്കിലും മസ്കിന് ജനിച്ചത് മോനാണോ മോളാണോ എന്നറിയാല്‍ കൗതുകമുള്ളവര്‍ക്കായി പറയുന്നു, ആണ്‍കുഞ്ഞാണ് പിറന്നത്!
എന്നാല്‍ ഓഫിസ് ഓഫ് പബ്്ളിക് അഫയേഴ്സ് ഓഫ് ദ കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ളിക് ഹെല്‍ത്ത്, ഈ പേര് അനുവദിക്കില്ലെന്നും ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങള്‍ ഉപയോഗിച്ചുള്ള പേരുകളേ അംഗീകരിക്കയുള്ളൂ എന്നറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha