ഏതു മരത്തില്‍ പടരുന്നുവോ അതിന്റെ ഇലയുടെ ആകൃതി സ്വീകരിക്കുന്ന വള്ളിച്ചെടി!
ചിലിയിലെ മഴക്കാടുകളില്‍ വെച്ച് ഏണസ്റ്റോ ജനോലിയെന്ന സസ്യ ശാസ്ത്രജ്ഞന്‍ കണ്ടെത്തിയ ഈ ചെടിയെ ലോകത്തിലെ ഏറ്റവും അമ്പരപ്പിക്കുന്ന സ്വഭാവമുള്ള ചെടിയെന്നാണ് 'നാഷണല്‍ ജ്യോഗ്രഫിക്' മാഗസിന്‍ വിശേഷിപ്പിച്ചത്.
ബോക്വില ട്രൈഫോളിയോലേറ്റ എന്ന ഈ ചെടി കണ്ടപ്പോള്‍ ആദ്യം അദ്ഭുതപ്പെട്ട ഏണസ്റ്റോ ജനോലി കൂടുതല്‍ പരിശോധനകളിലൂടെ അദ്ദേഹം താന്‍ കണ്ടത് ബോക്വില ട്രൈഫോളിയോലേറ്റ തന്നെയാണെന്ന് ഉറപ്പിക്കുകയും ചെയ്തു.
മരങ്ങളില്‍ പടര്‍ന്നു വളരുന്ന ബോക്വില ട്രൈഫോളിയോലേറ്റ ഏതു മരത്തിലാണോ പടര്‍ന്നു കയറുന്നത് അതിന്റെ ഇലയുടെ ആകൃതി സ്വീകരിക്കുകയാണ് ചെയ്യുന്നത്. ഇവയുടെ ഇലയ്ക്ക് കൃത്യമായ ഒരു ആകൃതിയില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ ഓന്തൊക്കെ നിറം മാറുന്ന പോലെ തന്നെയാണ് ഈ ചെടിയുടെ പ്രവര്‍ത്തനവും. അതുകൊണ്ടു തന്നെ സസ്യങ്ങള്‍ക്കിടയിലെ 'ഓന്ത്' എന്ന വിളിപ്പേരും ഇവയ്ക്കുണ്ട്. ചിലിയിലെയും അര്‍ജന്റീനയിലെയും മഴക്കാടുകളിലാണ് ഈ വള്ളിച്ചെടി കാണപ്പെടുന്നത്.
ശത്രുക്കളില്‍ നിന്നു രക്ഷപ്പെടാനാണ് ഇവയുടെ ഈ രൂപമാറ്റം. പുഴുക്കളില്‍ നിന്നൊക്കെ സുരക്ഷിതരായി വളരാന്‍ ബോക്വിലയുടെ ഈ രൂപമാറ്റം സഹായിക്കുന്നു. റഡാറുകളുടെ കണ്ണില്‍പ്പോലും പെടാനാകാത്ത വിധം രൂപം മാറുന്ന സ്റ്റെല്‍ത്ത് വിമാനങ്ങളുടെ അതേ സ്വഭാവമായതിനാല്‍ സ്റ്റെല്‍ത്ത് വൈന്‍ അഥവാ ചാരനെപ്പോലെ ഒളിച്ചിരിക്കാന്‍ ശേഷിയുള്ള വള്ളിച്ചെടിയെന്ന വിശേഷണവും ബോക്വിലയ്ക്കുണ്ട്.
നിലത്തും മരങ്ങളിലുമെല്ലാം പടര്‍ന്നുകയറുന്നതാണ് സ്വഭാവം. മരത്തിന്റെ ഇലയുടെ ആകൃതി, നിറം, വലുപ്പം, ഇല ഞരമ്പുകള്‍ എന്നറിയപ്പെടുന്ന പാറ്റേണുകള്‍ പോലും ഒരു പോലെയാക്കുകയാണ് ബോക്വില ചെയ്യുന്നത്.
https://www.facebook.com/Malayalivartha