കടുത്തുരുത്തിയില്‍ കല്യാണങ്ങള്‍ക്ക് ഇലമാല!
ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റും പൂക്കളുടെ വരവു കുറഞ്ഞതോടെ കടുത്തുരുത്തിയില്‍ പലരും പൂക്കടകള്‍ അടച്ചു.
ഈ സമയത്താണ് അംഗപരിമിതനായ തിരുവാമ്പാടി മാഞ്ഞാലില്‍ റെജി ഒന്നു മാറി ചിന്തിച്ചത്.
ഇപ്പോള്‍ വീട്ടുമുറ്റത്തും പാടത്തുമുള്ള പച്ചിലകള്‍ കൊണ്ടു മാല കെട്ടുകയാണ് ഞീഴൂരില്‍ പൂക്കട നടത്തുന്ന റെജി. വിവാഹമാലകളും ഇപ്പോള്‍ ഇങ്ങനെയാണ് ഒരുക്കുന്നത്.
മുന്‍പ് മുല്ലപ്പൂവ്, ട്യൂബ് റോസ്, കട്ട് റോസ് എന്നിവ ഉപയോഗിച്ചാണ് വിവാഹമാലകളും ബൊക്കെകളും നിര്‍മിച്ചിരുന്നത്.
ഭാര്യയും 2 മക്കളും മാതാപിതാക്കളും അടങ്ങുന്നതാണ് അംഗപരിമിതനായ റെജിയുടെ കുടുംബം. തുളസി, ആര്യവേപ്പ്, കണിക്കൊന്ന, കമ്മല്‍ ചെടി എന്നിവയുടെ ഇലയാണ് വിവാഹ മാലകള്‍ക്ക് ഉപയോഗിക്കുന്നത്. ഒരു മാലയ്ക്ക് 1500 രൂപ കിട്ടും.
https://www.facebook.com/Malayalivartha