കൈ കഴുകാന്‍ പുതിയ രീതി, ടാപ്പ് തുറക്കാന്‍ ചവിട്ടിയാല്‍ മതി!
വൈറസിന്റെ കണ്ണി മുറിയണമെങ്കില്‍ മറ്റൊരാള്‍ സ്പര്‍ശിച്ച ഇടങ്ങളില്‍ നമ്മുടെ കൈ ചെല്ലാതിരിക്കണം. അല്ലെങ്കില്‍ വൈറസ് സാന്നിദ്ധ്യമുള്ള പ്രതലങ്ങളില്‍ സ്പര്‍ശിച്ചശേഷം ആ കൈ കൊണ്ട് നാം നമ്മുടെ മൂക്കിലും മുഖത്തുമൊക്കെ തൊടുമ്പോള്‍ വൈറസിന് നമ്മുടെ ശ്വസനനാളികളിലേക്ക് വേഗം പ്രവേശിക്കാനാവും. ഇക്കാരണങ്ങളാല്‍ കൈയ്യുടെ ഉപയോഗം പരമാവധി കുറയ്ക്കാനാണ് ഇക്കാലങ്ങളില്‍ നാം ശ്രദ്ധിക്കുന്നത്.
അങ്ങനെ ചിന്തിക്കുമ്പോള്‍ വെള്ളത്തിനായി ടാപ്പുകളുടെ പിടി കൈകൊണ്ട് തിരിക്കുന്നത് വെല്ലുവിളിയല്ലേ? ഇതിനു പരിഹാരമായി കെഎസ്ആര്‍ടിസി കോഴിക്കോട് ഡിപ്പോയിലെ മെക്കാനിക്കല്‍ ജീവനക്കാര്‍ കാലുകൊണ്ട് ചവിട്ടി പ്രവര്‍ത്തിപ്പിക്കാവുന്ന സംവിധാനത്തിനു രൂപം കൊടുത്തു. ഡിപ്പോയില്‍ ഉപയോഗശൂന്യമായി കിടക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മാണം. പഴകിയ ഡീസല്‍ടാങ്ക് വൃത്തിയാക്കി പെയിന്റ് ചെയ്തു ജലസംഭരണി ആക്കി.
കെഎസ്ആര്‍ടിസി ഉത്തരമേഖലാ മേധാവി സി.ഡി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്ത ഫൂട്ട് ഓപ്പറേറ്റിങ് ഹാന്‍ഡ് വാഷ് എക്യുപ്‌മെന്റില്‍ സാനിറ്റൈസറിന്റെ മുകളിലെ ഭാഗം അമര്‍ത്തുന്നതും വെള്ളത്തിന്റെ ടാപ്പ് തുറക്കുന്നതും കാലുപയോഗിച്ചാണ്. ഉപയോഗശൂന്യമായ ബ്രേക്ക് പെഡലുകളാണ് ഈ സംവിധാനത്തിന് ഉപയോഗിച്ചത്.
https://www.facebook.com/Malayalivartha