രണ്ടാഴ്ചയ്ക്കിടെ 14 കോഴികളെ കൊന്ന കാട്ടുപൂച്ച കെണിയില്‍
കോട്ടയത്തിനടുത്ത് കുമരകം കുമ്മനം കറുകന്ചേരി ശ്രീധരന്റെ കോഴികളെ കൊന്ന കാട്ടുപൂച്ച ഒടുവില്‍ കെണിയിലായി.
ഇരുമ്പു കമ്പി ഉപയോഗിച്ചു നിര്‍മിച്ച കൂടിന്റെ കമ്പികളുടെ വിടവിലൂടെ കയ്യിട്ടു കോഴികളെ കൊന്നിടുകയായിരുന്നു രീതി.
രണ്ടാഴ്ച കൊണ്ടു 14 കോഴികളെയാണ് കൊന്നത്. കാട്ടുപൂച്ച, വളര്‍ത്തിയ കോഴികളുടെ കഥകഴിച്ചപ്പോള്‍ കെണി ഒരുക്കാന്‍ 2 കോഴികളെ വിലയ്ക്കു വാങ്ങി.
വെള്ളിയാഴ്ച പുലര്‍ച്ചെ പൂച്ച കെണിയില്‍ വീണു. വനം വകുപ്പ് ഉദ്യോഗസ്ഥരായ ടി.ജയേന്ദ്രകുമാര്‍, സുധീഷ്, അബീഷ്, ബിനോയ് മോന് എന്നിവര്‍ സ്ഥലത്ത് എത്തി കാട്ടുപൂച്ചയെ ഏറ്റെടുത്ത് എരുമേലി വനത്തില്‍ കൊണ്ടുവിട്ടു.
https://www.facebook.com/Malayalivartha