വയനാട്ടില്‍ ചക്ക തിന്നാനെത്തുന്ന ആനകള്‍ കൃഷി നശിപ്പിക്കുന്നു, നാട്ടുകാര്‍ ചക്ക വിരിയുമ്പോള്‍ തന്നെ പറിച്ചെറിഞ്ഞു, ആന കാടിറങ്ങിവന്ന് ചക്കയുമായി മടങ്ങിപ്പോയി!
പുല്‍പള്ളിയില്‍ വനാതിര്‍ത്തിയിലെ കര്‍ഷകര്‍ ചക്ക തിന്നാനെത്തുന്ന ആനകളെകൊണ്ട് പൊറുതിമുട്ടിയിരിക്കയാണ്. തന്മൂലം കാട്ടാനകളുടെ കടന്നുകയറ്റം ഒഴിവാക്കാന്‍ അവര്‍ ചക്ക പറിച്ചുകളയുകയാണ്.
വേലി തകര്‍ത്തും ആനകള്‍ എത്താന്‍ തുടങ്ങിയതോടെ മാടപ്പള്ളിക്കുന്നില്‍ കര്‍ഷകര്‍ ചക്കകള്‍ കൂട്ടത്തോടെ പറിച്ച് കന്നാരംപുഴക്കരയിലിട്ടു.
ഇതിനല്ലേ ഞാന്‍ കാത്തിരുന്നത് എന്ന മട്ടില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ ആന കാടിറങ്ങിവന്ന് പുഴയോരത്ത് കിടന്ന ചക്കയുമായി മടങ്ങിപ്പോയി!
പഴുത്ത ചക്കയുടെ മണം കിട്ടുന്നതോടെ ദൂരെ സ്ഥലങ്ങളില്‍ നിന്ന് ആനകള്‍ നാട്ടിലെത്തുന്നതു പതിവാണ്. ഈ പോക്കില്‍ കൃഷി നശിപ്പിക്കും.
ഉയരത്തിലുള്ള പ്ലാവില്‍നിന്ന് തുമ്പിക്കൈ ഉയര്‍ത്തി ചക്ക പറിക്കും. ഉയരം കൂടുതലാണെങ്കില്‍ പ്ലാവ് കുത്തി മറിക്കും. വീടുകളുടെ സമീപം പ്ലാവുള്ളവര്‍ രാത്രി ആശങ്കയോടെയാണു കഴിയുന്നത്.
അതിനാലാണ് പ്ലാവില്‍ ചക്ക വിരിയുമ്പോള്‍ തന്നെ നാട്ടുകാര്‍ അവ പറിച്ചു കളയുന്നത്.
https://www.facebook.com/Malayalivartha