മാസ്ക് വയ്ക്കുമ്പോള്‍ മറഞ്ഞുപോകുന്ന മുഖത്തിന്റെ ഭാഗം തെളിഞ്ഞു കാണുന്ന തരം മാസ്ക് തരംഗമാവുന്നു!
കേരളത്തിലെ ഇപ്പോഴത്തെ തരംഗം ഒരു പുതിയ മാസ്ക് ആണ്. മാസ്ക് കാരണം ആളെ തിരിച്ചറിയുന്നില്ലെന്ന പരാതിക്ക് പരിഹാരമാകുകയാണ് ഈ ട്രെന്‍ഡിങ് മാസ്ക്കുകള്‍.
മറഞ്ഞുപോകുന്ന മുഖത്തിന്റെ ഭാഗം മാസ്കില്‍ തന്നെ പ്രിന്റ് ചെയ്തെടുക്കുന്നതിലൂടെയാണ് പ്രശ്നം പരിഹരിച്ചിരിക്കുന്നത്.
അറുപത് രൂപയും ഫോട്ടോയുമുണ്ടെങ്കില്‍ പതിനഞ്ച് മിനിറ്റുകൊണ്ട് മുഖം പതിഞ്ഞ മാസ്ക്കുമായി മടങ്ങാം.
ഏറ്റുമാനൂരിലെ ബീന സ്റ്റുഡിയോയിലാണ് ഈ സൗകര്യമുള്ളത്. ഫോട്ടോയുമായി എത്തിയാല്‍ പതിമൂന്ന് മിനിറ്റ്കൊണ്ട് മാസ്കുമായി മടങ്ങാം. ശരിക്കും ഇതൊരു 'ഫേസ്മാസ്ക്' തന്നെയാണ്!
https://www.facebook.com/Malayalivartha