ചിത്രം വരച്ച് ധനികയായ എലി! അനുദിനം വര്‍ദ്ധിക്കുന്ന ആരാധകര്‍!
പെയിന്റിംഗിലൂടെ പതിനായിരങ്ങള്‍ സമ്പാദിക്കുന്ന ഗസിനെ സമ്മതിക്കണം. അതിലിത്ര പറയാനെന്തിരിക്കുന്നു, നല്ല ചിത്രകാരന്മാര്‍ക്ക് ലക്ഷക്കണക്കിന് സമ്പാദ്യമുണ്ടാക്കാനാവുമല്ലോ, പിന്നെന്താ ഈ പതിനായിരക്കണക്കിന് ഇത്ര വലിയ വില എന്നു ചോദിക്കാന്‍ തോന്നുന്നുണ്ടല്ലേ? ഗസ് ഒരു എലിയാണ് എന്നതാണ് കൗതുകകരമായ വസ്തുത.
ജെസ്സി എന്നാണ് ഉടമയുടെ പേര്. ഗസ്സിന്റെ കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനായി കാന്‍വാസുകളും പെയിന്റും വാങ്ങി. ഗസ് വരച്ച ചിത്രങ്ങളൊക്കെ ഓണ്‍ലൈനായി വില്‍ക്കാന്‍ തീരുമാനിച്ച ജെസ്സിന്റെ തീരുമാനം തെറ്റിയില്ല. പതിനായിരക്കണക്കിന് പൗണ്ടാണ് കൈയ്യില്‍ വരുന്നത്.
ഗസിന്റെ ചിത്രങ്ങള്‍ക്ക് ലോകത്തെമ്പാടും അനവധി ആരാധകരുണ്ട്. എലി വരച്ച ചിത്രങ്ങള്‍ക്ക് ഇത്രയും ആരാധകരുണ്ടെന്നത് വളരെ സത്യമായ ഒരു വസ്തുതയാണത്. തിരക്കിട്ട് ചിത്രം വരയ്ക്കുന്ന ഗസിന്റെ വീഡിയോ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ലോകത്തെങ്ങുമുള്ള പെയിന്റിംഗ് പ്രേമികള്‍ ഗസിന്റെ ചിത്രത്തിനായി കാത്തിരിക്കുകയാണ്. പതിനായിരം പൗണ്ടിനാണ് ഈ കുഞ്ഞന്‍ എലിയുടെ ചിത്രങ്ങള്‍ വിറ്റുപോകുന്നത്. കയ്യും കാലും ഉപയോഗിച്ചാണ് ഗസ് അതിമനോഹരമായ ചിത്രങ്ങള്‍ വരയ്ക്കുന്നത്. ആദ്യമായിട്ടാണ് ഇത്തരത്തില്‍ കലാപരമായ ആഭിമുഖ്യം പ്രകടിപ്പിക്കുന്ന എലിയെക്കുറിച്ച് അറിയാന്‍ സാധിച്ചതെന്ന് ദ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗസിനെ കൂടാതെ നാല് എലികള്‍ വേറെയുമുണ്ട് ജെസ്സിന്. മിനി മറ്റീസ് എന്നാണ് ഗസിനെ ജെസ് വിശേഷിപ്പിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ അറിയപ്പെടുന്ന ചിത്രകാരന്‍മാരില്‍ ഒരാളാണ് ഹെന്റി മാറ്റീസ്.
https://www.facebook.com/Malayalivartha