യുവാവ് രാജവെമ്പാലയുടെ തലയില്‍ വെള്ളമൊഴിച്ചു തണുപ്പിക്കുന്നതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍!
നമുക്ക് താങ്ങാനാവാത്ത കടുത്ത വേനലും ചൂടുമൊക്കെയാണല്ലോ, അപ്പോള്‍ മുഴുവന്‍ സമയവും പുറത്തും വെയിലത്തുമൊക്കെ കഴിയുന്ന പാമ്പുകളൊക്കെ എങ്ങനെ ഇത് സഹിക്കുന്നു എന്നൊക്കെ നമ്മളാരെങ്കിലും ചിന്തിക്കുമോ ? എന്നാല്‍ അങ്ങനെ ചിന്തിച്ച ഒരു യുവാവിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.
സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. ഏറ്റവും വലിയ വിഷപ്പാമ്പുകളിലൊന്നായ രാജവെമ്പാലയെ നന്നായൊന്ന് കുളിപ്പിച്ചേക്കാം എന്ന് ഒരു യുവാവിനു തോന്നി. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ അപൂര്‍വ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്.
ബക്കറ്റില്‍ വെള്ളം പിടിച്ച് പാമ്പിന്റെ തലയിലൂടെ ഒഴിക്കുന്ന യുവാവിനെ ദൃശ്യങ്ങളില്‍ കാണാം.രണ്ട് തവണയാണ് യുവാവ് പാമ്പിന്റെ തലയില്‍ ഒഴിച്ചത്. പാമ്പുകളെ കൈകാര്യം ചെയ്ത് പരിചയമുള്ള വ്യക്തിയാകാം യുവാവെന്നാണ് നിഗമനം. അപകടകരമാണ്. അതുകൊണ്ടുതന്നെ ആരും ഇതുപോലുള്ള പ്രവര്‍ത്തികള്‍ക്ക് മുതിരരുത് എന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹം ഈ ദൃശ്യം ട്വിറ്ററില്‍ പങ്കുവച്ചത്.
ഏറ്റവും വലിയ വിഷപ്പാമ്പായ രാജവെമ്പാലയ്ക്ക് ഒരു മനുഷ്യനെ കൊല്ലാന്‍ ആവശ്യമായതിന്റെ പത്തിരട്ടി വിഷം സ്രവിപ്പിക്കാന്‍ കഴിയും. എല്ലാ കടികളും മരണത്തിനു കാരണമാവാന്‍ സാധ്യതയുണ്ട്. പക്ഷേ, രാജവെമ്പാല കടിച്ച സംഭവങ്ങള്‍ കുറവാണ്.
പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ പാമ്പുകള്‍ക്കു വലിയ പങ്കുണ്ട്. വിഷമുള്ള പാമ്പുകള്‍, വിഷമില്ലാത്ത പാമ്പുകള്‍ എന്നിങ്ങനെ രണ്ടുതരം പാമ്പുകളുണ്ട്. വിഷപ്പാമ്പുകള്‍ കടിച്ചാല്‍ മാത്രമേ മനുഷ്യന് അപകടമുള്ളൂ. പാമ്പുകളുടെ വിഷത്തില്‍ പ്രോട്ടീന്‍ അളവ് വളരെ കൂടുതലാണ്.
https://www.facebook.com/Malayalivartha