പയ്യന്നൂരിലെ ജ്വല്ലറിയില്‍ കണ്ടെത്തിയ പെരുമ്പാമ്പിന്റെ മുട്ടകളില്‍ 25 എണ്ണം വിരിഞ്ഞു!
ലോക് ഡൗണ്‍ കാലത്ത് പയ്യന്നൂരിലെ ജനത ജ്വല്ലറിയില്‍ മുട്ടയിട്ട് അടയിരിക്കുമ്പോള്‍ പിടികൂടിയ പെരുമ്പാമ്പിന്റെ മുട്ടകള്‍ വിരിയിച്ചു. മേയ് 2-നാണ് ടൗണിലെ ജ്വല്ലറിയില്‍ നിന്ന് 27 മുട്ടകള്‍ വനം വകുപ്പ് വൈല്‍ഡ് ലൈഫ് റെസ്‌ക്യൂവര്‍ പവിത്രന്‍ അന്നൂക്കാരന്‍ കണ്ടെടുത്ത് കൊണ്ടുപോയത്.
പാമ്പിനെ വനം വകുപ്പ് കാട്ടില്‍ വിട്ടിരുന്നു. പവിത്രന്‍ ആവശ്യമായ സംവിധാനമൊരുക്കി മുട്ട വിരിയിക്കാന്‍ വച്ചിരുന്നു. 27 മുട്ടകളില്‍ 25 എണ്ണവും വിരിഞ്ഞു. അരമീറ്റര്‍ നീളമുള്ള പാമ്പുകളാണ് പുറത്തു വന്നത്. തളിപ്പറമ്പ് റേഞ്ച് ഓഫിസര്‍ ജയപ്രകാശിന്റെ നേതൃത്വത്തില്‍ ഇന്ന് പാമ്പുകളെ വനത്തില്‍ വിടും.
പവിത്രന്റെ വീട്ടിനടുത്തുള്ള മുന്‍ പഞ്ചായത്ത് അംഗം ശ്യാമള മാധവന്റെ വീട്ടുപറമ്പില്‍ നിന്നും 20 മുട്ടകളുമായി അടയിരിക്കുന്ന പെരുമ്പാമ്പിനെ കഴിഞ്ഞ ദിവസം പവിത്രന്‍ തന്നെ പിടികൂടിയിരുന്നു. ഈ മുട്ടകള്‍ കൂടി പവിത്രന്‍ വിരിയിക്കാന്‍ വച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha