വാബീ ആറാം ദിവസം തിരിച്ചെത്തി!
പത്രവാര്‍ത്ത കണ്ടിട്ട് ഉടമ തന്നെ തിരയുന്നുവെന്ന് അറിഞ്ഞിട്ടാണോ ആവോ ആലുവ കുഴിവേലിപ്പടി തപസ്യ അപ്പാര്‍ട്‌മെന്റില്‍ നിന്നു പറന്നുപോയ ആഫ്രിക്കന്‍ ഗ്രേ തത്തമ്മ 'വാബി' ആറാം ദിവസം തിരിച്ചെത്തി.
അപ്പാര്‍ട്‌മെന്റില്‍ പത്രമിടുന്ന മലയാള മനോരമ ഏജന്റ് ബിനു കെ. ജേക്കബിന്റെ തേവയ്ക്കലിലെ ഭാര്യവീട്ടിലാണ് ഇന്നലെ തത്ത പറന്നെത്തിയത്.
ആര്‍ക്കിട്ടെക്ട് അരവിന്ദും ഫിലിം എഡിറ്റര്‍ അഭിലാഷ് ബാലചന്ദ്രനും ചേര്‍ന്നു വളര്‍ത്തുന്ന വാബി കഴിഞ്ഞ ശനിയാഴ്ച തീറ്റ കൊടുക്കാന്‍ കൂടു തുറന്നപ്പോഴാണു പറന്നകന്നത്. ഞായറാഴ്ച മലയാള മനോരമ ഈ വാര്‍ത്തയും ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു.
പത്ര ഏജന്റ് ബിനുവിന്റെ മക്കളായ അല്‍നയും അലോനയും അലൈനയും ഇറയത്തിരുന്നു കളിക്കുകയായിരുന്നു. അവരുടെ അരികില്‍ ഏറെനേരം തത്തമ്മയും ഇരുന്നു. ബിനു അറിയിച്ചതനുസരിച്ച് അരവിന്ദ് എത്തിയപ്പോള്‍ തത്തമ്മ ഉടമയുടെ കൈകളിലേക്കു പറന്നുചെന്നു.
https://www.facebook.com/Malayalivartha