മദപ്പാട് കാലത്ത് മരത്തിലും വൈദ്യുത തൂണിലും ഇടിച്ചു പരുക്കേറ്റ കൊമ്പ് മുറിഞ്ഞുവീണു, പ്രസാദ് ഇനി ഒറ്റക്കൊമ്പന്‍!
കണ്ണൂര്‍ ജില്ലയിലെ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിലെ തലയെടുപ്പുള്ള ആനകളില്‍ കേമനായ പ്രസാദിന്റെ 18.1 കിലോ തൂക്കമുള്ള വലതുകൊമ്പ് കഴിഞ്ഞ ദിവസം മുറിഞ്ഞുവീണു.
2014 ഡിസംബറിലാണ് നടുവണ്ണൂരില്‍ വച്ചു മദപ്പാടിലായ പ്രസാദിനു മരത്തിലും വൈദ്യുത തൂണിലും ഇടിച്ചു കൊമ്പിനു പരുക്കേറ്റത്. കുറെക്കാലം ചികിത്സ നടത്തിയിരുന്നെങ്കിലും ഇളകിയ കൊമ്പ് നേരയാക്കാനായില്ല.
ക്ഷേത്രം അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് റേഞ്ച് ഓഫിസര്‍ കെ.രാമചന്ദ്രന്‍ കൊമ്പ് ഏറ്റെടുത്ത് ജില്ലാ ട്രഷറിക്കു കൈമാറി.
കണ്ണോത്തുംചാല്‍ ഫോറസ്റ്റ് ഓഫിസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി ആനയെ പരിശോധിച്ചു. ആനയ്ക്കു മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
തൃശൂര്‍ ആന ചികിത്സാ കേന്ദ്രത്തിലെ ഡോ.ഗിരിദാസിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ പ്രസാദിനു ചികിത്സ നല്‍കുന്നതെന്നു ക്ഷേത്രം സെക്രട്ടറി കെ.പി.പവിത്രന്‍ പറഞ്ഞു. 1992 മുതല്‍ തളാപ്പ് ക്ഷേത്രത്തിന്റെ ഭാഗമാണ് പ്രസാദ്.
https://www.facebook.com/Malayalivartha