കോവിഡ് ഹോട്‌സ്‌പോട്ടിലെ ചായക്കട അടപ്പിക്കാനെത്തിയ പൊലീസ് തയാറാക്കിയ ലഘുഭക്ഷണമെല്ലാം വാങ്ങി!
ചേര്‍പ്പ് തിരുവുള്ളക്കാവ് പ്രദേശം കോവിഡ് ഹോട്‌സ്‌പോട്ടാണ്. തിരുവുള്ളക്കാവ് ക്ഷേത്രനടയില്‍ ഉന്തുവണ്ടിയില്‍ ചായക്കച്ചവടം നടത്തുന്ന മാലതിക്ക് ഈ വിവരം ഒന്നുമറിയില്ലായിരുന്നു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹോട്‌സ്‌പോട്ട് ആക്കിയ തിരുവുള്ളക്കാവില്‍ പരിശോധനയ്ക്കിറങ്ങിയതായിരുന്നു ഇന്‍സ്‌പെക്ടര്‍ ടി.വി.ഷിബു.
തിരുവുള്ളക്കാവ് ക്ഷേത്രനടയിലെത്തിയപ്പോഴാണ് ഉന്തുവണ്ടിയിലെ ചായക്കച്ചവടം കണ്ടത്. കണ്ടെയ്‌മെന്റ് സോണില്‍ വഴിയോര കച്ചവടങ്ങള്‍ക്കു നിയന്ത്രണം ഉള്ളതിനാല്‍ കച്ചവടം അവസാനിപ്പിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു.
കണ്ടെയ്‌മെന്റ് സോണ്‍ ആക്കിയത് അറിഞ്ഞില്ലെന്നും തയാറാക്കിയ പരിപ്പുവട എന്തു ചെയ്യുമെന്നുമായി മാലതിയുടെ വേവലാതി. അത് കണ്ട ഇന്‍സ്‌പെക്ടര്‍ക്ക് മനസ്സലിഞ്ഞു. ഇന്‍സ്‌പെക്ടര്‍ തന്നെ മുഴുവന്‍ പരിപ്പുവടയും വാങ്ങി, കച്ചവടം വേഗത്തില്‍ അവസാനിപ്പിച്ചു. നിയമം അറിയാതെ ഉണ്ടാക്കിയ പരിപ്പുവട ഒറ്റയടിക്ക് വിറ്റു തീര്‍ന്ന സന്തോഷത്തില്‍ ് മാലതി മടങ്ങി.
https://www.facebook.com/Malayalivartha