ഒരാൾ സിറിഞ്ച് കൊണ്ടു കുത്തിയതിനു ശേഷം ഓടിപ്പോയെന്നു പറഞ്ഞ് കരഞ്ഞു 10 വയസ്സുകാരൻ; പൊലീസ് അന്വേഷിച്ച് സത്യാവസ്ഥ കണ്ടുപിടിച്ചപ്പോൾ കഥ മറ്റൊന്ന് ....
ഇന്നലെ ഉച്ചക്ക് വീട്ടിൽ കിടന്നുറങ്ങുന്നതിനിടെ അജ്ഞാതൻ സിറിഞ്ച് കൊണ്ടു കുത്തിയതായി 10 വയസ്സുകാരന്റെ പരാതി നാട്ടുകാരെ ആശങ്കയുടെ മുൾ മുനയിൽ നിർത്തി.. ചേരാനല്ലൂർ മാതിരപ്പിള്ളി വാലം ഭാഗത്തുള്ള 10 വയസ്സുള്ള കുട്ടിയാണ് ഉറക്കത്തിനിടയിൽ ആരോ സിറിഞ്ച് കൊണ്ടു കുത്തിയതിനു ശേഷം ഓടിപോയി എന്ന് പറഞ്ഞ് കരഞ്ഞു ബഹളമുണ്ടാക്കിയത്.
തുടയിൽ കുത്തിയ ശേഷം അജ്ഞാതൻ ഓടി പോയതായി കുട്ടി വീട്ടുകാരോടു പറഞ്ഞു. ഇതോടെ വീട്ടുകാരും അയൽവാസികളും സമീപത്തെല്ലാം തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല
തുടർന്നു ചേരാനല്ലൂർ പൊലീസ് എസ് ഐ രൂപേഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയിട്ടും കാര്യമായ ഫലമുണ്ടായില്ല. ഒടുവിൽ കുട്ടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിൽ ഡോക്ടർമാർക്കും കാര്യമായി ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല .
ഇതിനെ തുടർന്ന് ആശുപത്രിയിൽ വെച്ച് കുട്ടിയെ കൗൺസിലിങ് ചെയ്തപ്പോഴാണ് കാര്യം പിടികിട്ടിയത്. അജ്ഞാതൻ സിറിഞ്ച് കൊണ്ടു കുത്തിയത് സ്വപ്നത്തിലായിരുന്നു.. സ്വപ്നം കണ്ട പേടിച്ചാണ് കുട്ടി കരഞ്ഞു ബഹളം വെച്ചതെന്ന് അറിഞ്ഞതോടെ വീട്ടുകാർക്കും നാട്ടുകാർക്കും സമാധാനമായി
https://www.facebook.com/Malayalivartha