അറുപത്തിനാലാം വയസില്‍ പ്ലസ് ടു ക്ലാസിലേക്ക്!
വളയന്‍ചിറങ്ങര ഗവ. എല്‍പി സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയതാണ് വളയന്‍ചിറങ്ങര കിഴക്കന്‍പറമ്പില്‍ കെ.പി. വര്‍ഗീസ്.
സാമ്പത്തിക ഞെരുക്കമാണ് തുടര്‍പഠനത്തിനു തടസ്സമായത്. എന്നാല്‍ സംസ്ഥാന സാക്ഷരതാ മിഷന്റെ തുടര്‍വിദ്യാപദ്ധതി പ്രകാരം പ്ലസ് വണ്‍ പരീക്ഷ പൂര്‍ത്തിയാക്കിയ വര്‍ഗീസ് ഇനി പ്ലസ്ടു ക്ലാസിലിരിക്കും. അതേ, അറുപത്തിനാലാം വയസില്‍ പ്ലസ്ടുവിലേക്ക്.
ചുമട്ടു തൊഴിലാളിയായിരുന്നു ഏറെക്കാലം. ചെറുപ്പംമുതല്‍ ജോലി ചെയ്യാനിറങ്ങി.
ഇപ്പോള്‍ 2 മക്കള്‍ക്കും സര്‍ക്കാര്‍ ജോലിയുണ്ട്. കുറുപ്പംപടി ഡയറ്റ് സ്‌കൂളിലാണ് ആദ്യ തുല്യതാ പഠനം തുടങ്ങിയത്.
പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസമായി. ഇതോടെ ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സിനു ചേര്‍ന്നു. ഇനി പ്ലസ്ടുവിലാണു പഠനം.
തുല്യതാ പരീക്ഷയിലൂടെ ബിരുദപഠനം പൂര്‍ത്തിയാക്കി ജോലി നേടുകയെന്ന ആഗ്രഹവും വര്‍ഗീസിനുണ്ട്.
https://www.facebook.com/Malayalivartha