ഇനിയുമുണ്ടോ ആവോ ഇതുപോലെയുള്ള മനോഹരമായ ആചാരങ്ങള്‍...! കൗതുകത്തിന് ജീപ്പ് പുഴയിലേക്ക് ഓടിച്ചിറക്കി, പിന്നെ...!
മലപ്പുറം കരുവാരകുണ്ട് മാമ്പറ്റ പാലത്തിനു സമീപം വൈകിട്ട് ആറരയോടെയാണ് കോട്ടയ്ക്കലില്‍നിന്നു 2 ഓഫ് റോഡ് ജീപ്പുകളില്‍ കരുവാരകുണ്ടിന്റെ വിവിധ ഭാഗങ്ങളിലെ ദൃശ്യഭംഗി ആസ്വദിക്കാന്‍ ഒന്‍പതംഗ യുവാക്കളുടെ സംഘം എത്തിയത്.
തെളിഞ്ഞ വെള്ളം കണ്ട് പുഴയുടെ മധ്യഭാഗത്തേക്ക് ജീപ്പ് ഓടിച്ചിറക്കി. എന്നാല്‍ പകുതിയോളം വെള്ളത്തില്‍ മുങ്ങി തിരിച്ചുപോരാനാകാതെ കുടുങ്ങി. കല്‍ക്കുണ്ടില്‍നിന്നു മടങ്ങിവരുമ്പോഴാണു മാമ്പറ്റയില്‍ പുഴയില്‍ ജീപ്പ് ഇറക്കിയത്.
ഇവിടെ വാഹനങ്ങള്‍ ഇറക്കുന്ന സ്ഥലമാണെങ്കിലും പുഴയില്‍ വലിയ കല്ലുകളാണ്. കൂടാതെ മഴക്കാലത്തു വാഹനങ്ങള്‍ ഇറക്കാറുമില്ല.
എന്നാല്‍ സ്ഥലപരിചയമില്ലാത്ത യുവാക്കള്‍ ജീപ്പ് പുഴയുടെ മധ്യഭാഗത്തേക്ക് ഓടിക്കുകയായിരുന്നു. ഇതോടെ ജീപ്പിന്റെ പകുതിയിലേറെ ഉയരത്തില്‍ വെള്ളം കയറുകയും ഉരുളന്‍കല്ലില്‍ കുടുങ്ങുകയും ചെയ്തു.
രാത്രി ഏഴരയോടെ ഒപ്പമുണ്ടായിരുന്ന മറ്റേ ജീപ്പില്‍ കയര്‍ കെട്ടിവലിച്ചു ജീപ്പ് കരയ്‌ക്കെത്തിച്ചു. കരുവാരകുണ്ട് പൊലീസും സ്ഥലത്തെത്തി. ജീപ്പിലെ മണ്ണും ചെളിയും കഴുകിക്കളയാമെന്നു കരുതിയാണത്രേ പുഴയുടെ മധ്യം വരെ ജീപ്പോടിച്ചിറക്കിയത്!
https://www.facebook.com/Malayalivartha