ഒരു പഴം തിന്നേണ്ടത് എങ്ങനെയെന്ന് എനിക്കാരും പഠിപ്പിച്ചു തരേണ്ടെന്ന് ഈ അമ്മക്കുരങ്ങ്; കുരങ്ങന്റെ പഴം തീറ്റ മൂന്ന് ദിവസം കൊണ്ട് കണ്ടത് 1.25 കോടി പേര്!
ട്വിറ്ററില്‍ ഷെയര്‍ ചെയ്യപ്പെട്ട, പഴം കഴിക്കുന്ന ഒരു കുരങ്ങന്റെ വീഡിയോ 1.25 കോടി പേരാണ് മൂന്ന് ദിവസത്തിനുള്ളില്‍ കണ്ടത്. സാധാരണ കുരങ്ങനും മനുഷ്യനും തമ്മിലുള്ള സമാനസ്വഭാവമാണ് ശ്രദ്ധേയമാവുന്നത്. പഴം വൃത്തിയാക്കി കഴിക്കുന്ന തിരക്കിലാണ് ആ അമ്മക്കുരങ്ങന്‍. ഒപ്പമൊരു കുഞ്ഞിക്കുരങ്ങനുമുണ്ട്.
നമ്മള്‍ പഴം കഴിക്കുന്നത് ഒന്നോര്‍ത്ത് നോക്കൂ...ആദ്യം തൊലി കളഞ്ഞ് പിന്നെ പഴത്തിന് മുകളിലെ നാരുകള്‍ കളഞ്ഞ്, അങ്ങനെയല്ലേ? ഈ കുരങ്ങനും അതു തന്നെയാണ് ചെയ്യുന്നത്. ഇടയ്ക്ക് കളയുന്ന നാരുകള്‍ കുഞ്ഞിക്കുരങ്ങന്റെ തലയില്‍ വീഴുമ്പോള്‍ അതും കുരങ്ങന്‍ എടുത്തു കളയുന്നുണ്ട്.
കൂടാതെ അവിടെ തറയില്‍ വീണ നാരും ശ്രമപ്പെട്ട് നീക്കിക്കളഞ്ഞ് ഇരിക്കുന്ന ഇടം വൃത്തിയായി വയ്ക്കാന്‍ ശ്രദ്ധിക്കുന്നുമുണ്ട്.
'പഴത്തിന്റെ മുകളില്‍ ഒരു നാര് പോലും അവശേഷിക്കുന്നത് കുരങ്ങന്മാര്‍ക്ക് ഇഷ്ടമല്ല' എന്ന് കുറിപ്പോടെയാണ് മാര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ട് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത് ആയിരക്കണക്കിനാളുകളാണ്. ഒരു ലക്ഷത്തിലധികം പേര്‍ വീഡിയോ ഷെയര്‍ ചെയ്തു. അഞ്ച് ലക്ഷത്തിലധികം പേരാണ് കുരങ്ങന്റെ പഴം തീറ്റയ്ക്ക് ലൈക്കുകള്‍ നല്‍കിയത്.
https://www.facebook.com/Malayalivartha