വിലങ്ങാട് ജലവൈദ്യുത നിലയത്തിന്റെ ഫോര്‍ ബേ ടാങ്കില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടെത്തി
കോഴിക്കോട് ജില്ലയിലെ നാദാപുരം,വിലങ്ങാട് ജലവൈദ്യുത നിലയത്തിന്റെ ഫോര്‍ ബേ ടാങ്കില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടെത്തി. വൈദ്യുത നിലയത്തിന്റെയും പരിസരത്തെയും സുരക്ഷ ഉറപ്പാക്കാനുള്ള പരിശോധനയ്ക്ക് പൊലീസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ് സംഘമാണ് പാമ്പിനെ കണ്ടത്.
രാവിലെ എഎസ്പി അങ്കിത്ത് അശോക്, എസ്എസ്ബി ഡിവൈഎസ്പി എം.ഡി.സുനില്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ വാസത്ത് ചേയച്ചങ്കണ്ടി, അസി. സ്റ്റേഷന്‍ ഓഫിസര്‍ ഒ. അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സും എസ്എഫ്ഒ പി.രാജീവന്റെ നേതൃത്വത്തില്‍ വനം അധികൃതരുമാണ് പരിശോധനയ്ക്ക് എത്തിയിരുന്നത്. അവശനിലയിലായ പാമ്പിനെ ഫയര്‍ഫോഴ്‌സ് കരയ്‌ക്കെടുത്ത് ചാക്കില്‍ കയറ്റി.
പാമ്പിനെ കാട്ടില്‍ വിടുമെന്ന് കുറ്റ്യാടി വനം ഓഫിസര്‍ കെ.നിതു അറിയിച്ചു. പദ്ധതി പ്രദേശത്ത് സാമൂഹികവിരുദ്ധ ശല്യമുള്ളതിനാല്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് എഎസ്പി അങ്കിത്ത് അശോക് പറഞ്ഞു.
https://www.facebook.com/Malayalivartha