അതിര്‍ത്തി തര്‍ക്കമൊന്നും വകവയ്ക്കാതെ ചൈനയില്‍ നിന്നൊരു അതിഥിയെത്തി തട്ടേക്കാട്!
ചൈനീസ് പോണ്ട് ഹോണ്‍ വിഭാഗത്തില്‍പ്പെട്ട കൊക്കിനെ തട്ടേക്കാട് സലീം അലി പക്ഷിസങ്കേതത്തില്‍ കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമായാണ് ചൈനീസ് പോണ്ട് ഹോണിനെ കണ്ടെത്തുന്നതെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു.
ആയിരക്കണക്കിന് മൈലുകള്‍ താണ്ടി തട്ടേക്കാട് പക്ഷി സങ്കേത മേഖലയില്‍ എത്തിയ ചൈനീസ് കൊക്കിനെ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. തെക്കേ ഇന്ത്യയില്‍ തന്നെ ഈ ഇനത്തില്‍പ്പെട്ട കൊക്കുകളെ കണ്ടെത്തുന്നത് അപൂര്‍വമാണന്നും ഇവര്‍ അവകാശപ്പെടുന്നു.
വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രഫറും തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ഗൈഡുമായ രജീവാണ് പക്ഷിയെ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പഠനത്തിലൂടെയാണ് പക്ഷി ചൈനീസ് പോണ്ട് ഹോണാണെന്ന് സ്ഥിരീകരിച്ചത്. സാധാരണ 19 ഇഞ്ചുവരെയാണ് പോണ്ട് ഹോണുകളുടെ വലിപ്പം.
ഇവയുടെ ചുണ്ടും കണ്ണുകളും കാലുകളും മാണ് മഞ്ഞ നിറത്തിലുള്ളതാണ്. മത്സ്യങ്ങള്‍, പ്രാണികള്‍, തവളകള്‍, ഞണ്ട് എന്നിവയെയാണ് നീര്‍ച്ചാലുകളില്‍ ഇര തേടുന്ന ഈ പക്ഷി ഭക്ഷിക്കുന്നത്. രൂപത്തില്‍ സാധാരണ കുളകൊക്ക് പോലെയാണങ്കിലും മങ്ങിയ തവിട്ട് നിറമാണ് ചിറകിന് പുറത്തുള്ളത്.
പറന്നുയരുമ്പോള്‍ ഇവ തൂവെള്ള നിറത്തിലാകും.. ചൈനീസ് പോണ്ടിന്റെ വരവോടെ തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള 322 പക്ഷികളുടെ കൂട്ടത്തില്‍ പുതിയതായി ഒരിനം കൂടി കൂട്ടിച്ചേര്‍ത്തു. 2002-ല്‍ പറമ്പിക്കുളത്ത് ചൈനീസ് കുളകൊക്കിനെ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha