പഞ്ചാബില്‍ ഭരണത്തലപ്പത്ത് ദമ്പതിമാര്‍
പഞ്ചാബിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയായി 1987 ബാച്ച് ഐഎഎസ് ഓഫിസര്‍ വിനി മഹാജന് വെള്ളിയാഴ്ച ചുമതലയേറ്റപ്പോള്‍ ഭരണത്തലപ്പത്ത് ദമ്പതിമാരുടെ സംഗമം. വിനിയുടെ ഭര്‍ത്താവ് ദിനകര്‍ ഗുപ്തയാണ് പഞ്ചാബ് ഡിജിപി.
മുതിര്‍ന്ന 5 ഐഎഎസ് ഉദ്യോഗസ്ഥരെ മറികടന്നാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വിനിയെ ചീഫ് സെക്രട്ടറിയാക്കിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
മന്മോഹന് സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് വിനി. പിതാവ് ബി.ബി.മഹാജന് പഞ്ചാബിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്.
https://www.facebook.com/Malayalivartha