നൂറ്റാണ്ടുകള്‍ പഴക്കമുള്ള നന്നങ്ങാടികള്‍ പത്തനംതിട്ടയില്‍ കണ്ടെത്തി
പന്തളം തെക്കേക്കര പഞ്ചായത്തിലെ മങ്കുഴി വാര്‍ഡില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നന്നങ്ങാടികള്‍ കണ്ടെത്തിയത് പ്രദേശവാസികള്‍ക്ക് കൗതുകമായി.
ഗൗരി നിവാസില്‍ രാജന്‍ പിള്ളയുടെ റബര്‍ തോട്ടത്തില്‍ മഴക്കുഴികള്‍ എടുക്കുന്നതിനിടെ ആണ് ഇന്നലെ തൊഴിലുറപ്പ് തൊഴിലാളികള്‍ നന്നങ്ങാടികള്‍ കണ്ടെത്തിയത്. കുഴി എടുക്കുമ്പോള്‍ വെട്ടു കൊണ്ടത് ഇവയില്‍ ആണ്.
ഒന്നര മണിക്കൂറോളം തൊഴിലാളികള്‍ എല്ലാവരും ഒത്തു ചേര്‍ന്ന് നടത്തിയ പരിശ്രമത്തിനു ശേഷം 2 മണ്‍ പാത്രങ്ങളും പുറത്തെടുത്തു. ഒന്നര അടി താഴ്ചയില്‍ കുഴിയെടുത്ത് കയറുപയോഗിച്ച് കേടുപാടുകള്‍ ഉണ്ടാക്കാതെ ആണ് ഇവ പുറത്തെടുത്തത്. വിവരമറിഞ്ഞ് വിവിധ സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ ഇവ കാണാനായി എത്തി.
പുരാതന കാലത്ത് മൃതദേഹങ്ങള്‍ മറവു ചെയ്യാന്‍ ആണ് കൂടുതലായും നന്നങ്ങാടികള്‍ ഉപയോഗിച്ചിരുന്നത്.
നന്നങ്ങാടികള്‍ കണ്ടെത്തിയ വിവരം പുരാവസ്തു ഗവേഷണ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha