വളര്‍ത്തുനായ തെരുവുനായ്ക്കളില്‍ നിന്ന് രക്ഷ തേടി പൊലീസ് സ്റ്റേഷനില്‍ എത്തിയത് കൗതുകമായി!
കൊല്ലം ജില്ലയിലെ എഴുകോണ്‍ പൊലീസ് സ്റ്റേഷന്‍ ഞായര്‍ രാത്രി ഒന്‍പതോടെ കൗതുകകരമായ രംഗങ്ങള്‍ക്ക് വേദിയായി. തെരുവുനായ്ക്കളുടെ കൂട്ടം ചേര്‍ന്നുള്ള ആക്രമണത്തില്‍ നിന്നു രക്ഷ നേടാന്‍ വളര്‍ത്തുനായ പൊലീസ് സ്റ്റേഷനിലേക്കാണ് ഓടിക്കയറിയത്.
പൊലീസുകാര്‍ സ്റ്റേഷന്റെ വാതില്‍ അടച്ചിട്ടു. എങ്കിലും തെരുവുനായ്ക്കളെ തുരത്തി പൊലീസ് നീതി നടപ്പിലാക്കി. പ്രവേശനം വിലക്കിയതോടെ സ്റ്റേഷന്‍ വിട്ടിറങ്ങിയെങ്കിലും ഇന്നലെ പകലും ഇവന്‍ സ്റ്റേഷനു മുന്നിലെ റോഡിലും പരിസരത്തും തന്നെയായിരുന്നു.
വളര്‍ത്തിയ വീട്ടില്‍ നിന്ന് എങ്ങനെയോ പുറത്തെത്തി തെരുവു നായ്ക്കളുടെ ഇടയില്‍ പെട്ടതാകാം എന്നാണ് സംശയം. കഴുത്തില്‍ ബെല്‍റ്റും നല്ല ഇണക്കവും ഉള്ളതിനാല്‍ ആരും ആട്ടിപ്പായിച്ചില്ല. കിട്ടിയ ഭക്ഷണം നന്ദിയോടെ അകത്താക്കുകയും ചെയ്തു.
ഉടമസ്ഥനെ കണ്ടെത്തണം എന്നറിയിച്ച് ചിലര്‍ നായയുടെ ചിത്രം സമൂഹമാധ്യമങ്ങളിലും പങ്കുവച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha