കിണറ്റിലകപ്പെട്ട മയിലിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി
തിരൂരില്‍ കിണറ്റിലകപ്പെട്ടു ജീവനു വേണ്ടി പിടഞ്ഞ മയിലിന് നാട്ടുകാര്‍ തുണയായി.
ഒരു ആണ്‍മയിലാണ് സൗത്ത് അന്നാര വയലാല യൂസഫിന്റെ വീട്ടിലെ കിണറ്റില്‍ അകപ്പെട്ടത്.
വീട്ടുകാര്‍ കൗണ്‍സിലര്‍ പി.കെ.കെ.തങ്ങളെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു.
ക്ഷീണം ബാധിച്ച മയിലിനെ ട്രോമ കെയര്‍ പ്രവര്‍ത്തകരായ വി.പി.ഹാരിസ്, കെ,നിഷാദ് എന്നിവരാണ് പുറത്തെടുത്തത്.
പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൂട്ടില്‍ പാര്‍പ്പിച്ച് പരിചരണം നല്‍കി വിട്ടയച്ചു.
ഈ സമയം മുഴുവന്‍ ഇതിന്റെ ഇണ പരിസരത്ത് തന്നെ ഉണ്ടായിരുന്നു. ക്ഷീണം മാറി ഇണയോടൊപ്പം മയില്‍ പറന്നു പോയതിനു ശേഷമാണു നാട്ടുകാര്‍ പിരിഞ്ഞത്.
വനംവകുപ്പ് ഉദ്യോഗസ്ഥന്‍ കെ.നാസര്‍, ബോബി തൃക്കണ്ടിയൂര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha