വാല് ഉള്ള കോഴിമുട്ട കാണാന്‍ സന്ദര്‍ശകത്തിരക്ക്!
പാലക്കാട് തച്ചനാട്ടുകരയിലെ ചെത്തല്ലൂര്‍ തിരുത്തിന്മേല് കൃഷ്ണന്‍കുട്ടിയുടെയും കുഞ്ഞിലക്ഷ്മിയുടേയും വീട്ടിലേക്ക് ഗ്രാമവാസികളുടെ ഒഴുക്കാണ്. ഇവരുടെ ഒരു കോഴി ഇട്ട ഒരു മുട്ട കാണാനാണ് സന്ദര്‍ശക പ്രവാഹം. ഈ കോഴിമുട്ടയ്ക്ക് ഒരു വാല് ഉള്‍ലതാണ് കൗതുകമായിരിക്കുന്നത്.
തച്ചനാട്ടുകര പഞ്ചായത്തില്‍ നിന്നാണ് പത്ത് കോഴിക്കുഞ്ഞുങ്ങളെ വീട്ടുകാര്‍ക്ക് ലഭിച്ചത്. എട്ട് എണ്ണവും ചത്തെങ്കിലും അതിലൊന്നാണ് വാലുള്ള കോഴി മുട്ട ഇടുന്നത്. വീട്ടില്‍ ഒരു കുപ്പിയില്‍ മുട്ട സൂക്ഷിച്ചിരിക്കുന്നതറിഞ്ഞാണ് സന്ദര്‍ശകര്‍ കാണാന്‍ എത്തുന്നത്.
കാല്‍സ്യത്തിന്റെയോ പ്രോട്ടീനിന്റെയോ കുറവുമൂലമാകാം ഇങ്ങനെയൊരു മുട്ടയിടാന്‍ കാരണമെന്നും ഇത് സോഫ്റ്റ് ഷെല്‍ എഗ്ഗ് എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും തച്ചനാട്ടുകര വെറ്ററിനറി ഡോക്ടര്‍ ആനി നവോമി ഫിലിപ്പ് പറഞ്ഞു.
https://www.facebook.com/Malayalivartha