സഹോദരിയുടെ കല്യാണം കൂടാനെത്തി ക്വാറന്റീനിലായ സഹോദരനെ, മൈലാഞ്ചി കല്യാണത്തിനു മുന്‍പേ ക്വാറന്റീന്‍ കേന്ദ്രത്തിനു മുന്നിലെത്തി സഹോദരി കണ്ടു!
ക്വാറന്റീനില്‍ ആയ സഹോദരന്‍ ക്വാറന്റീന്‍ കേന്ദ്രത്തിനു മുന്നിലെത്തിയ സഹോദരിക്ക് ദൂരെ നിന്നുകൊണ്ട് വിവാഹ ആശംസ നേര്‍ന്നു.
കുന്നത്തുനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നിസാര്‍ ഇബ്രാഹിമിന്റെ മകള്‍ അമീനയുടെ വിവാഹം ഇന്നലെ ആയിരുന്നു. നിസാറിന്റെ ലണ്ടനില്‍ പഠിക്കുന്ന മകന്‍ അമന്റെ വരവുറപ്പാക്കിയാണു വിവാഹം തീരുമാനിച്ചത്. എന്നാല്‍ കഴിഞ്ഞ 20-ന് ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും 30-നാണ് ലഭിച്ചത്. ഇതോടെ നാട്ടിലെത്തിയത് കഴിഞ്ഞ ഒന്നിനും.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീട്ടിലെത്താന്‍ കഴിയാതെ ക്വാറന്റീനിലായി. കോവിഡ് നിബന്ധനകളോടെ വിവാഹം നടത്താനും തീരുമാനിച്ചു. ഇതോടെ വിവാഹത്തലേന്നുള്ള മൈലാഞ്ചി കല്യാണത്തിനു മുന്‍പേ മണവാട്ടി ക്വാറന്റീന്‍ കേന്ദ്രത്തിനു മുന്നിലെത്തി സഹോദരനെ കണ്ടു. കാക്കനാട് ഇടച്ചിറയില്‍ ആന്‍സിഫാണ് വരന്‍.
https://www.facebook.com/Malayalivartha