'ക്യാറ്റ് വാക്ക്' പഠിക്കുകയാണ് പൊന്നച്ചന്‍ പൂച്ച!
ഇടുക്കി ജില്ലയിലെ പതിനാറാംകണ്ടം മണക്കണ്ടത്തില്‍ സൈനബയുടെ അരുമയായ പൊന്നച്ചന്‍ എന്ന പൂച്ചയ്ക്ക് ഒരു മാസം മുന്‍പാണ് തെരുവു നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്.
പൂച്ചയെ പിന്‍കാലുകളും വാലും അനക്കാന്‍ പോലും ആവാത്ത നിലയിലാണ് നട്ടെല്ലിനു ക്ഷതമേറ്റ സൈനബ മുരിക്കാശേരിയിലെ ആശുപത്രിയില്‍ എത്തിച്ചത്.
ഡോക്ടര്‍ റോമിയോ സണ്ണിയുടെ ഒരുമാസത്തെ ചികിത്സയും സൈനബയുടെ മികച്ച പരിചരണവും കൂടി ആയപ്പോള്‍ ആറു മാസം മാത്രം പ്രായമുള്ള പൂച്ചയുടെ മുറിവുകള്‍ അതിവേഗം സുഖപ്പെട്ടു.
എന്നാല്‍ കാല്‍ തളര്‍ന്ന് പൂച്ച കിടന്ന കിടപ്പിലായപ്പോഴാണ് വീല്‍ ചെയര്‍ നിര്‍മിക്കാന്‍ ഡോക്ടര്‍ തന്നെ തീരുമാനിച്ചത്. ഡോക്ടര്‍ തന്നെ തളര്‍ന്നു പോയ ഈ അരുമയ്ക്ക് സഞ്ചരിക്കാന്‍ വീല്‍ചെയര്‍ നിര്‍മിച്ചു നല്‍കിയതോടെ പൊന്നു പോലെ ലാളിച്ചു വളര്‍ത്തിയ വീട്ടമ്മയ്ക്കും ആഹ്ലാദം.
കനം കുറഞ്ഞ സ്റ്റീല്‍ പൈപ്പുകളും ബോള്‍ ബെയറിങ്ങുകളും റബര്‍ ചെരിപ്പുകളും ഉപയോഗിച്ച് ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ ആയിരുന്നു നിര്‍മാണം. അഞ്ഞൂറു രൂപയില്‍ താഴെ മാത്രമാണ് ഇതിന് ചെലവായത്. വീല്‍ ചെയറില്‍ ഏതാനും മാസം സഞ്ചരിച്ചാല്‍ പൊന്നച്ചന്‍ പൂച്ചയ്ക്ക് തനിയെ നടക്കാനാകും എന്ന് ഡോക്ടര്‍ പറഞ്ഞു. എന്തായാലും പതിനാറാംകണ്ടത്തെ വീട്ടില്‍ ഇപ്പോള്‍ പൊന്നച്ചന്‍ പൂച്ച വീല്‍ ചെയറില്‍ നടന്നു പഠിക്കുകയാണ്.
https://www.facebook.com/Malayalivartha