ഓണ്‍ലൈന്‍ വരെ നീണ്ട അന്വേഷണത്തിലൂടെ റഷീദിന്റെ കാണാതെപോയ 'മക്കളെ' പൊലീസ് കണ്ടുപിടിച്ചു നല്‍കി!
കാണാതെപോയ മക്കളെ തിരിച്ചു കിട്ടുമ്പോഴുള്ള സന്തോഷത്തോടെ തോണ്ടന്‍കുളങ്ങര സ്വദേശി മുഹമ്മദ് റഷീദ് , ആലപ്പുഴ നോര്‍ത്ത് പൊലീസ് എസ്‌ഐ ടോള്‍സണ്‍ ജോസഫിന്റെ പക്കല്‍ നിന്നും 8 വയസ്സ് പ്രായമുള്ള ടെസ, സ്‌നോബല്‍ എന്ന വലിയ പൂച്ചകളേയും ഇവയുടെ കുട്ടിയായ കുട്ടൂസ് എന്ന 7 മാസം പ്രായമായ പൂച്ചക്കുട്ടിയേയും കൈപ്പറ്റി!
്‌റഷീദിന്റെ മുന്തിയ ഇനത്തില്‍ പെട്ട പൂച്ചകളെ ജൂണ്‍ 13-നാണ് കാണാതായത്. കൂട് തകര്‍ത്താണ് പൂച്ചകളെ കടത്തിക്കൊണ്ടുപോയത്. പൂച്ചയെ കാണാനില്ലെന്ന് ഉടമ പോലീസില്‍ പരാതി നല്‍കി.
ജൂണ്‍ 13-ന് രാവിലെ ഒരു മണിക്കാണ് മോഷണം. പരാതി കിട്ടിയതിനെ തുടര്‍ന്ന് നോര്‍ത്ത് സിഐ കെ.പി.വിനോദിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ ടോള്‍സണ്‍ ജോസഫിന്റെ നേതൃത്വത്തില്‍ സിപിഒമാരായ സാഗര്‍, ബിനു, ലാലു അലക്‌സ്, വിനോജ്, വിഷ്ണു, പ്രവീഷ് എന്നിവര്‍ അടങ്ങിയ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അടുത്ത വീട്ടിലെ സിസിടിവി പരിശോധിച്ചെങ്കിലും രണ്ടുപേര്‍ ഭാരമുള്ള എന്തോ എടുത്തുകൊണ്ട് പോകുന്നത് മാത്രമാണ് കണ്ടത്. പ്രതികളുടെ മുഖം അതില്‍ വ്യക്തമായിരുന്നില്ല.
ജില്ലയില്‍ വിവിധ ഇടങ്ങളില്‍ മൃഗങ്ങളെ വളര്‍ത്തുന്നവര്‍, വില്‍ക്കുന്നവര്‍, ഒഎല്‍എക്‌സ് വെബ്‌സൈറ്റിലൂടെ പൂച്ചകളെ കച്ചവടം ചെയ്യുന്നവര്‍ എന്നിവരുടെ പട്ടിക ആദ്യ ഘട്ടത്തില്‍ തയാറാക്കി. ശേഷം ഇവരുടെ നാട്ടില്‍ എത്തി അന്വേഷണം നടത്തി. പിന്നീട് ഇവരില്‍ സ്വഭാവ ദൂഷ്യം ഉള്ളവരുടെ മാത്രമായി പട്ടിക ചുരുക്കി. ഇത്തരത്തില്‍ വീടുകളില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളായ കണ്ണനിലും വിഷ്ണുവിലും എത്തുന്നത്. കണ്ണന്റെ വീട്ടിലായിരുന്നു പൂച്ചകളെ സൂക്ഷിച്ചിരുന്നത്. പൂച്ചയെ കണ്ടെത്തി ഉടമയെ വിളിച്ചു വരുത്തി ഉറപ്പിച്ച ശേഷം കൈമാറുകയായിരുന്നു എന്ന് എസ്‌ഐ ടോള്‍സണ്‍ ജോസഫ് പറഞ്ഞു.
https://www.facebook.com/Malayalivartha