കശാപ്പിനായി എത്തിച്ച എരുമ വിരണ്ടോടി കായലില്‍ ചാടി, ഉടമ വള്ളത്തില്‍ പിന്നാലെ, ഒടുവില്‍ അഗ്‌നിരക്ഷാ സേനയെത്തി കീഴ്‌പ്പെടുത്തി!
പള്ളുരുത്തിയ്ക്കടുത്ത് കശാപ്പിനായി കൊണ്ടുവന്ന എരുമ ഇന്നലെ രാവിലെ 8.30-നോടടുപ്പിച്ച് വിരണ്ടോടിയത് കുമ്പളങ്ങിയിലും കണ്ണമാലിയിലും പരിഭ്രാന്തി പരത്തി. കുമ്പളങ്ങി കംബ്രഷന്‍ മുക്കിന് സമീപത്തു നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് ഓടിയ എരുമ കായലിലേക്ക് ചാടി.
ഓടുന്നതിനിടയില്‍ വഴിയില്‍ കണ്ട ബൈക്ക് ഇടിച്ചു തെറിപ്പിച്ച ശേഷം, സമീപത്തു കിടന്ന കാറിനു നേരെയും ആക്രമണം നടത്തി. ഉടമ പിന്നാലെ പാഞ്ഞെങ്കിലും എരുമയെ പിടിക്കാനായില്ല.കായലില്‍ ചാടിയ എരുമ കണ്ണമാലി ഭാഗത്തേക്ക് നീന്തുകയായിരുന്നു.
ഉടമ വള്ളത്തിലൂടെ പിന്നാലെയെത്തി എരുമയെ കെട്ടി വലിക്കാന്‍ ശ്രമിച്ചെങ്കിലും വളളത്തെ ആക്രമിക്കാന്‍ ഒരുങ്ങിയതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ചു.
ഉടമ തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു. ഇതിനകം 2 കിലോമീറ്റര്‍ കായല്‍ നീന്തിക്കടന്ന് എരുമ കണ്ണമാലി വാട്ടര്‍ ടാങ്കിനു സമീപത്തെ കരയില്‍ കയറിക്കഴിഞ്ഞിരുന്നു. അവിടെയും പരിഭ്രാത്തി സൃഷ്ടിച്ച എരുമയെ അഗ്‌നിരക്ഷാ സേന കീഴ്‌പ്പെടുത്തുകയായിരുന്നു. മട്ടാഞ്ചേരി ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെ സംഘമാണ് എരുമയെ കീഴ്‌പ്പെടുത്തിയത്.
https://www.facebook.com/Malayalivartha