ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ കാര്‍വിംഗ്: ധോണിക്ക് തണ്ണിമത്തനിലൂടെ ഇളഞ്ചെഴിയന്റെ ജന്മദിന ആശംസ
ഇന്നലെ ധോണിയുടെ ജന്മദിനത്തില്‍ വ്യത്യസ്തമായൊരു ജന്മദിനാശംസ ലഭിച്ചു. തണ്ണിമത്തനില്‍ തീര്‍ത്ത ജന്മദിനാശംസ ട്വിറ്ററിലൂടെയാണ് എത്തിയത്. വെജിറ്റബിള്‍ കാര്‍വിങ്ങില്‍ മികവ് തെളിയിച്ച തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ഗൂഡല്ലൂര്‍ സ്വദേശിയായ കലൈ വളര്‍മണി ഇളഞ്ചെഴിയന്റെ വകയായിരുന്നു ആശംസ. ധോണിക്ക് തണ്ണിമത്തന്‍ കൃഷിയുള്ളതിനാലാണ് തണ്ണിമത്തന്‍ തന്നെ തിരഞ്ഞെടുത്തതെന്ന് ഇളഞ്ചെഴിയന്‍ പറഞ്ഞു.
17 വര്‍ഷമായി ഈ കലാരംഗത്തുള്ള ഇദ്ദേഹത്തിന് ഒട്ടേറെ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. രാമേശ്വരത്ത് ഡോ.എപിജെ അബ്ദുല്‍ കലാം മ്യൂസിയത്തിന്റെ ഉദ്ഘാടനത്തിന് കലാമിന്റെ വിവിധ ഭാവത്തിലുള്ള ചിത്രങ്ങള്‍ തണ്ണിമത്തനിലും മത്തങ്ങയിലും തീര്‍ത്ത ഇളഞ്ചെഴിയന്‍ കേന്ദ്ര മന്ത്രിമാരുടെ വരെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
എംജിആറിന്റെ നൂറാം ജന്മദിനാഘോഷത്തിനു അദ്ദേഹത്തിന്റെ നൂറു ഭാവങ്ങള്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ചിത്രം തുടങ്ങിയവ ഇളഞ്ചെഴിയന്റെ കഴിവ് വിളിച്ചു പറയുന്നതാണ്.
https://www.facebook.com/Malayalivartha