1986-ല്‍ പുറത്തിറക്കിയ 20 പൈസയ്ക്ക് 34 വര്‍ഷങ്ങള്‍ക്കു ശേഷം വന്‍ 'മൂല്യവര്‍ധന'!
ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ട് 2011-ല്‍ ഇല്ലാതായ '20 പൈസ' നാണയത്തിനു വന്‍ വിലയിട്ട് വില്‍പനയ്ക്കു വച്ചിരിക്കുകയാണ്.
അതിന്റെ ഇപ്പോഴത്തെ വില കേട്ടാല്‍ ആരും ഞെട്ടും. വെറും '86,349' രൂപ! 1986ല്‍ പുറത്തിറക്കിയ 20 പൈസയ്ക്കാണ് 34 വര്‍ഷങ്ങള്‍ക്കു ശേഷം വന്‍ മൂല്യവര്‍ധന.
നിര്‍മാണം 1997-ല്‍ നിര്‍ത്തിയിരുന്നെങ്കിലും 2011-ല്‍ ആണ് 20 പൈസ നാണയം റിസര്‍വ് ബാങ്ക് ഔദ്യോഗികമായി പിന്‍വലിച്ചത്. ഇതോടൊപ്പം 10, 25 പൈസ നാണയങ്ങളും പിന്‍വലിച്ചിരുന്നു. നിലവില്‍ 50 പൈസയില്‍ താഴെയുള്ള നാണയങ്ങള്‍ രാജ്യത്ത് വിനിമയത്തില്‍ ഇല്ല.
ഹൈദരാബാദ് മിന്റ് മാര്‍ക്കുള്ള അപൂര്‍വമായ നാണയം എന്ന പേരിലാണ് ഓണ്‍ലൈന്‍ കച്ചവടം.
1982ല്‍ ആയിരുന്നു 20 പൈസ വിപണിയില്‍ എത്തിയത്. അതേസമയം 1984-ല്‍ പുറത്തിറക്കിയ 10 പൈസ നാണയത്തിന് ഫ്‌ലിപ്കാര്‍ട്ടില്‍ 50 ശതമാനം ഓഫര്‍ കഴിച്ച് 99 രൂപ നല്‍കിയാല്‍ മതി. 1968ലെ 5 പൈസ നാണയത്തിനും സമാന വിലയാണ്.
https://www.facebook.com/Malayalivartha