ബൈബിളിന്റെ കൈയ്യെഴുത്തു പ്രതി തയ്യാറാക്കി വീട്ടമ്മ
തൃശ്ശൂര്‍ കാടുകുറ്റിയിലെ ഒരു വീട്ടമ്മ ബൈബിള്‍ പകര്‍ത്തിയെഴുതി. വൈന്തല തെക്കിനിയത്ത് ജോയിയുടെ ഭാര്യ ലിറ്റിയാണ് ഒരു വര്‍ഷം കൊണ്ട് സമ്പൂര്‍ണ ബൈബിള്‍ കൈപ്പടയില്‍ ഒരുക്കിയത്.
ശരീരം തളര്‍ന്ന നിലയില്‍ കഴിയുന്ന മൂത്തമകന്‍ ജില്‍മോനെ പരിചരിക്കേണ്ടതിനാല്‍ 17 വര്‍ഷമായി ലിറ്റി പുറത്തുപോകാറില്ല. ലോക്ഡൗണില്‍ പകര്‍ത്തെഴുത്തിന് കൂടുതല്‍ സമയം കണ്ടെത്തി. 2000 എഫോര്‍ പേജുകളാണ് ഉപയോഗിച്ചത്. പ്രാര്‍ഥനയോടെയും ഏകാഗ്രതയോടെയുമാണ് എഴുതാനിരിക്കുക.അക്ഷരം തെറ്റിയാല്‍ പുതിയ പേജില്‍ എഴുതും.
ആളൂര്‍ ബിഎല്‍എം പ്രസിലാണു പുറംചട്ട തയാറാക്കിയത്. കയ്യെഴുത്ത് പ്രതി വൈന്തല സെന്റ് ജോസഫ്‌സ് പള്ളി വികാരി ഫാ. റാഫേല്‍ മൂലനു കഴിഞ്ഞ ദിവസം ലിറ്റിയും ഭര്‍ത്താവ് ജോയിയും ചേര്‍ന്നു കൈമാറി.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുതിയ നിയമം ബൈബിള്‍ 400 പേജുകളില്‍ പകര്‍ത്തിയെഴുതി സൂക്ഷിച്ചെങ്കിലും 2 വര്‍ഷം മുന്‍പുണ്ടായ പ്രളയത്തില്‍ വീടു മുങ്ങിയതോടെ നശിച്ചു. ഇതേതുടര്‍ന്നാണു സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതാന്‍ തുനിഞ്ഞത്. പഴയ നിയമത്തിലെ സങ്കീര്‍ത്തനങ്ങള്‍ ലിറ്റിക്ക് മന:പാഠമാണ് .
https://www.facebook.com/Malayalivartha