മഞ്ചുമലൈക്ക് ലക്ഷ്മിയെ തിരികെ കിട്ടി .....മഞ്ചുമലൈഅമ്പലക്കാളയാണ് .. ചായക്കടക്കാരന് മുനിയാണ്ടി രാജ ലക്ഷ്മി പശുവിനെ വിറ്റപ്പോൾ കൊണ്ടുപോയ വാഹനത്തെ കാള ഒരു കിലോമീറ്ററിലധികം ദൂരം പിന്തുടര്ന്നു തടഞ്ഞുനിര്‍ത്തി ..മനുഷ്യരെ വെല്ലുന്ന സ്നേഹത്തിന്റെ കഥ ഇങ്ങനെ..വീഡിയോ കാണാം
കോവിഡ് കാലത്ത് മനുഷ്യരാകെ ഭീതിയിൽ കഴിയുമ്പോൾ മൃഗങ്ങളുടെ സ്നേഹമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത് .. മധുരയില്‍ നിന്നുള്ള അമ്പലക്കാള തന്റെ സുഹൃത്തായ പശുവിനെ വീണ്ടെടുത്ത ധീര സ്നേഹത്തിന്റെ കഥയാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം നിറയ്ക്കുന്നത്.
മധുര പാലമേടിലെ ചായക്കടക്കാരന് മുനിയാണ്ടി രാജയാണ് ലക്ഷ്മിയെന്ന പശുവിന്റെ ഉടമ. തൊട്ടടുത്ത ക്ഷേത്രത്തിലെ മഞ്ചുമലൈയെന്ന് വിളിക്കുന്ന അമ്പലക്കാളയാണ് ലക്ഷ്മിയുടെ സുഹൃത്ത് . ഇരുവരെയും മുനിയാണ്ടി തന്നെയാണു പരിപാലിച്ചിരുന്നത്. രാവും പകലും ലക്ഷ്മിയും മഞ്ചുമലൈയും ഒരുമിച്ച് ചുറ്റിക്കറങ്ങുന്നത് പ്രദേശവാസികൾക്ക് നിത്യ കാഴ്ച ആയിരുന്നു...
ഇതിനിടെയാണ് കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മുനിയാണ്ടിക്കും ഉണ്ടായത്.. ഇതോടെ ലക്ഷ്മിയെ വിൽക്കാൻ മുനിയാണ്ടി തീരുമാനിക്കുകയായിരുന്നു . ഇതനുസരിച്ചു കഴിഞ്ഞദിവസം പശുവിനെ വിറ്റു . കച്ചവടക്കാരന് ലക്ഷ്മിയെ വാഹനത്തില്‍ കയറ്റുന്നത് കണ്ടതോടെയാണ് കാളയുടെ മട്ട് മാറിയത്. വാഹനം മുന്നോട്ടുനീങ്ങിയതോടെ കാളയും പുറകെ കൂടി.
ഒരു കിലോമീറ്ററിലേറെ വാഹനത്തിന് പുറകെ കുതിച്ച് ലക്ഷ്മി പശുവിനെ കയറ്റിയ മിനിലോറി കാള തടഞ്ഞു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഉപമുഖ്യമന്ത്രിയുടെ മകന് പശുവിനെ കച്ചടക്കാരില്‍ നിന്നും പണം കൊടുത്തുവാങ്ങുകയും പിന്നീട് ക്ഷേത്രത്തിനു ദാനം ചെയ്യുകയുമായിരുന്നു.
ഒടുവില്‍ സംഭവം വലിയ വാര്‍ത്തയായതോടെ കൂടുതല്‍ പേര് ഇടപെടുകയും പശുവിന്റെയും കാളയുടെയും സ്നേഹത്തിന്റെ ആഴം മനസിലാക്കി ഇരുവരെയും ഒന്നിപ്പിക്കുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് ഈ അപൂര്‍വ സൗഹൃദം വീണ്ടും പൂത്തുലഞ്ഞിരിക്കുകയാണ്... സിനിമയെ വെല്ലുന്ന ക്ലൈമാക്സിനൊടുവില്‍ മഞ്ചുമലൈക്ക് ലക്ഷ്മിയെ തിരികെ കിട്ടിയതിൽ പ്രദേശവാസികളാകെ സന്തോഷത്തിലാണ് ..
https://www.facebook.com/Malayalivartha