മനുഷ്യരുടേത് പോലെയുള്ള ചുണ്ടും പല്ലുകളുമുള്ള മലേഷ്യയിലെ ട്രിഗർ മത്സ്യത്തിന്റെ രണ്ട് ചിത്രങ്ങളാണ് സാമൂഹ്യ മാദ്ധ്യങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. മലേഷ്യയിൽ നിന്നുള്ള ഒരു ട്വിറ്റർ ഉപയോക്താവാണു അടുത്തിടെ വിചിത്രരൂപമുള്ള മത്സ്യത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമം വഴി പങ്ക് വെച്ചത് ..അതേസമയം പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രം വ്യാജമെന്ന് വിദഗ്ധർ ..സത്യാവസ്ഥ ഇതാണ്
പലതരം മത്സ്യങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ മനുഷ്യ മുഖമുള്ള മത്സ്യത്തെ കുറിച്ച് കേട്ടിട്ടുണ്ടോ. കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമെങ്കിലും സംഗതി സത്യമാണ്. അത്തരത്തിലൊരു മത്സ്യത്തിന്റെ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. മനുഷ്യന്റേതിന് സമാനമായ പല്ലുകളും ചുണ്ടുകളുമാണ് ഈ മത്സ്യത്തിനുള്ളത്.
മലേഷ്യയിൽ നിന്നുള്ള ട്വിറ്റർ ഉപയോക്താവാണ് ചിത്രം ആദ്യം പങ്കുവെച്ചത്. മറ്റ് മത്സ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യ മുഖത്തിനോട് ഏറെ സാമ്യമുള്ളതാണ് ഈ മത്സ്യത്തിന്റെ മുഖം.
മനുഷ്യരുടേത് പോലെയുള്ള ചുണ്ടും പല്ലുകളുമുള്ള ഈ മത്സ്യത്തിന്റെ രണ്ട് ചിത്രങ്ങളാണ് സാമൂഹ്യ മാദ്ധ്യങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. മലേഷ്യയിൽ നിന്നുള്ള ഒരു ട്വിറ്റർ ഉപയോക്താവാണു അടുത്തിടെ വിചിത്രരൂപമുള്ള മത്സ്യത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമം വഴി പങ്ക് വെച്ചത് ..പലരീതിയിലുള്ള പ്രതികരണമാണ് ആളുകളിൽ ഇന്ന് ലഭിക്കുന്നത്.
മലേഷ്യയിലെ ട്രിഗര്‍ ഫിഷാണ് ഇതെന്നാണ് ചിലരുടെ അവകാശവാദം. മത്സ്യത്തിന് ആഞ്ചലീന ജോളിയുടെ മുഖച്ഛായ ഉണ്ടെന്നു പറഞ്ഞവർ വരെയുണ്ട് ... ഒരാൾ തന്നെക്കാൾ മനോഹരമായ ചുണ്ടാണ് മത്സ്യത്തിന് എന്നും പറയുകയുണ്ടായി. ഇന്തോ-പസഫിക് മേഖലയിൽ കാണപ്പെടുന്ന ട്രിഗർ ഫിഷ് തെക്ക് കിഴക്കൻ ഏഷ്യൻ ജലാശയങ്ങളിൽ സുലഭമാണ്
മലേഷ്യയില്‍ സര്‍വ്വ സാധാരണമായി കണ്ടുവരുന്ന മത്സ്യമാണിത്. തന്റെ സമീപത്തേക്ക് വരുന്ന ജീവികളെ ആക്രമിക്കുന്നതില്‍ സമര്‍ത്ഥനെന്നാണ് ഈ മത്സ്യം. തന്റെ അടുത്തേക്ക് വരുന്ന മനുഷ്യരെപോലും ഇവ വെറുതെ വിടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂര്‍ച്ചയേറിയ പല്ലുകള്‍ ഉപയോഗിച്ചാണ് ഇതിന്റെ ആക്രമണ രീതി.
സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ഈ മീനുകളുടെ ചിത്രങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. ട്രിഗർ ഫിഷ്’ എന്ന് പേരുള്ള മൽസ്യം അതിന്റെ വിചിത്രമായ രൂപം കാരണമാന് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നത് ..
ഈ മത്സ്യത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ശ്രമത്തിലാണ് ആളുകള്‍ ഇപ്പോള്‍.. ബലിസ്റ്റഡ ഫാമിലിയില്‍ പെടുന്ന ട്രിഗർ ഫിഷിൽ മിക്കതിനും വലിയ തലയുള്ള ഓവൽ ആകൃതിയിലുള്ള ശരീരമാണുള്ളത്. ശക്തമായ താടിയെല്ലോടു കൂടിയ വായയും പല്ലുകളും ഉള്ള ഇവ ഷെല്ലുകൾ തകർക്കാൻ പ്രാപ്‍തമാണ്. അക്രമസ്വഭാവത്തിന് പേരുകേട്ടവയാണ് ട്രിഗര്‍ ഫിഷ്. ഇവയ്ക്ക് രണ്ട് നട്ടെല്ലുകൾ ഉള്ളതിനാൽ ഇവയെ ട്രിഗർ ഫിഷ് എന്ന് വിളിക്കുന്നു. കഴിഞ്ഞ വർഷം, ഒരു ചൈനീസ് ഗ്രാമത്തിലെ ജലാശയത്തിൽ കാണപ്പെട്ട മനുഷ്യസമാനമായ മറ്റൊരു മത്സ്യത്തിന്റെ ചിത്രങ്ങളും ഇത് പോലെ വൈറലായിരുന്നു.
എന്നാൽ ഈ ചിത്രം വ്യാജമാണെന്നാണ് വിദഗ്ധർ പറയുന്നത്. ട്രിഗർ ഫിഷ് എന്നു പേരുള്ള ഈ മത്സ്യത്തിന് കരുത്തുള്ള പല്ലുകളാണുള്ളതെങ്കിലും ഇത് ഒരിക്കലും മനുഷ്യന് സമാനമായതല്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ശത്രുക്കളെ നേരിടാൻ ഈ പല്ലാണ് ട്രിഗർ ഫിഷിന്റെ ആയുധം
സിഡ്നിയിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ സമുദ്ര പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡേവിഡ് ബോത്താണ് ട്രിഗർ ഫിഷിനെ കുറിച്ചുള്ള സാങ്കൽപ്പിക കഥകൾക്ക് വിരാമമിട്ടിരിക്കുന്നത്. വലിയ പല്ലുകളാണ് ഈ മത്സ്യത്തിനുള്ളതെങ്കിലും അത് മനുഷ്യന്റെ പല്ലിനോട് സാദൃശ്യമുള്ളതല്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രവും വ്യാജമാണെന്ന് അദ്ദേഹം പറയുന്നു.
ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്ന മനുഷ്യമുഖമുള്ള ട്രിഗർ ഫിഷിൽ ആരോ ഫോട്ടോഷോപ്പ് ചെയ്തതാകാമെന്നാണ് കണ്ടെത്തൽ. ജുലൈ രണ്ടിനാണ് ട്രിഗർ ഫിഷിന്റെ ചിത്രം ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. നിരവധി ലൈക്കും റീട്വീറ്റുമാണ് മനുഷ്യമുഖമുള്ള മത്സ്യത്തിന് ലഭിച്ചിരുന്നത്.
വലിയ തലയും ഓവൽ ആകൃതിയിലുള്ള ശരീരവുമുള്ള മത്സ്യമാണ് ട്രിഗർ ഫിഷ്. ബലമുള്ള വലിയ പല്ലുകളാണ് ഇതിന്റെ സവിശേഷത. അക്രമസ്വഭാവത്തിന് പേരുകേട്ട ട്രിഗർ ഫിഷിന്റെ പ്രധാന ആയുധവും ഈ പല്ല് തന്നെ
https://www.facebook.com/Malayalivartha